കൊച്ചി: ഒന്നാം ക്ലാസുകാരന്റെ സ്‌കൂള്‍ ബാഗില്‍ മൂര്‍ഖന്‍ പാമ്പ്. കാക്കനാട് ആണ് സംഭവം.
അത്താണി എളവക്കാട്ട് അബ്ദുള്‍ അസീസിന്റെ വീട്ടില്‍ നിന്നാണ് പാമ്പിനെ പിടിച്ചത്. ബാഗിന് അമിതഭാരം തോന്നി പരിശോധിച്ചോഴാണ് പാമ്പിനെ കണ്ടത്. എളമക്കര സ്വദേശി റിന്‍ഷാദ് പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി.
കഴിഞ്ഞ ദിവസം വൈകിട്ട് ട്യൂഷന്‍ കഴിഞ്ഞെത്തിയ കുട്ടി വീട്ടിലെ ഹാളില്‍ മേശയ്‌ക്ക് താഴെ ബാഗ് വച്ചിരുന്നു. ശനിയാഴ്ച രാവിലെ വീട്ടുജോലിക്കാരി മുറിഅടിച്ചു വാരവെ മേശയ്‌ക്ക് താഴെയിരുന്ന ബാഗ് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ നല്ല ഭാരം തോന്നി. തുടര്‍ന്ന് തുറന്നു നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. പരിഭ്രാന്തരായ വീട്ടുകാര്‍ സ്‌കൂള്‍ ബാഗ് മുറ്റത്തേക്ക് എറിയുകയും കുറേയധികം ചാക്കിട്ട് മൂടുകയുമായിരുന്നു.
















