ശബരിമല: മകരവിളക്കുമായി ബന്ധപ്പെട്ട് ശബരിമലയില്‍ മകരജ്യോതിയും മകരസംക്രമ പൂജയും 14ന്. ഉച്ചകഴിഞ്ഞ് 2.45ന് നടതുറന്ന് മൂന്നിന് സംക്രമപൂജ ആരംഭിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് മകരസംക്രമപൂജ.
14ന് വൈകിട്ട് 6.40ന് തിരുവാഭരണം ചാര്‍ത്തിയുളള ദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിക്കും.മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ 12നും 13നും ആരംഭിക്കും.
മകരവിളക്ക് കണക്കിലെടുത്ത് ശബരിമലയില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. എരുമേലി പേട്ടതുള്ളല്‍ ഞായറാഴ്ച നടക്കും. ഞായര്‍ ഉച്ചയ്‌ക്ക് പന്ത്രണ്ടോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ എരുമേലി കൊച്ചമ്പലത്തില്‍ നിന്നാരംഭിക്കും. ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളല്‍ ഉച്ചകഴിഞ്ഞ് മൂന്നിനാണ്.
















