മലപ്പുറം: കീഴാറ്റൂര്‍ താലപ്പൊലി മഹോത്സവത്തിനിടെ കാണികള്‍ തമ്മില്‍ കൂട്ട അടി. കീഴാറ്റൂര്‍ മുതുകുര്‍ശിക്കാവ് അയ്യപ്പ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ നാടന്‍പാട്ടിനിടെയാണ് സംഘര്‍ഷം.
പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൂട്ട അടിയില്‍ കലാശിച്ചത്. ഗാനമേളയ്‌ക്ക് വലിയ തോതില്‍ ആളുകളെത്തി. ആദ്യം നൃത്തച്ചുവടുകളില്‍ തുടങ്ങി പിന്നീടത് കൂട്ടയടിയിലേക്ക് എത്തുകയായിരുന്നു.
ഉടന്‍ തന്നെ പൊലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു.പൊലീസ് ചെറിയതോതില്‍ ലാത്തിയടക്കം ഉപയോഗിച്ചാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
















