പത്തനംതിട്ട : ശബരിമല മകരവിളക്ക് ദിനത്തില്‍ പ്രവേശനം 35,000 പേര്‍ക്ക് മാത്രം. വെര്‍ച്ച്വല്‍ ക്യൂ വഴി 30,000 പേര്‍ക്കും സ്‌പോട്ട് ബുക്കിംഗിലൂടെ 5000 പേര്‍ക്കുമാണ് പ്രവേശനം.
ജനുവരി 13 ന് വെര്‍ച്വല്‍ ക്യൂ വഴി 35,000 പേര്‍ക്കും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേര്‍ക്കും പ്രവേശനം അനുവദിക്കും.മകരവിളക്ക് ദിനത്തില്‍ രാവിലെ പത്തുമണിക്ക് ശേഷം നിലയ്‌ക്കലില്‍ നിന്നും ആരെയും പമ്പയിലേക്ക് കടത്തിവിടില്ല.11 മണി കഴിഞ്ഞാല്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ആരെയും കടത്തിവിടരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
മകരവിളക്ക് സമയം 6 മുതല്‍ 7 വരെ, അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം. സന്നിധാനത്ത് ഒരു സ്ഥാപനത്തില്‍ നിന്നുള്ള രണ്ട് പേര്‍ക്ക് മാത്രമാണ് പ്രവേശനമുളളത്.മകരവിളക്ക് സമയം കേബിളുകള്‍ ട്രൈപോടുകള്‍ എന്നിവ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ടാകും.
















