തിരുവനന്തപുരം: ലോക്ഭവനില്‍ ഡോ ബി ആര്‍ അംബേദ്ക്കറുടെ പൂര്‍ണകായ ചിത്രം. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വ നാഥ ആര്‍ലേക്കറുടെ ഓഫീസ് മുറിയിലാണ് ചിത്രം സ്ഥാപിച്ചിരിക്കുന്നത്.
അനാച്ഛാദനം ഹൈക്കോടതി ചീഫ് ജസ്റ്റീസ് സൗമന്‍ സെന്‍ നിര്‍വഹിച്ചു. ഓഭിഫാ മുറിയില്‍ മഹാത്മാഗാന്ധിയുടെ പൂര്‍ണകായ ചിത്രം നേരത്തെ ഉണ്ട്. രാഷ്‌ട്രപതി ദൗപതിമുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുടെ ചിത്രങ്ങളുണ്ട്.ഗവര്‍ണറുടെ അതിഥി മുറിയില്‍ ശ്രീനാരായണ ഗുരു, സ്വാമി വിവേകാനന്ദന്‍, സര്‍ദാര്‍ പട്ടേല്‍ എന്നിവരുടെ ചിത്രങ്ങളും വസതിയിലെ സ്വീകരണ മുറിയില്‍ ഭാരത് മാതാ, ഡോ. ഹെഡ്ഗെവാര്‍, ഗുരുജി ഗോള്‍വാര്‍ക്കര്‍ എന്നിവരുടെ ചിത്രങ്ങളും ഉണ്ട്. ലോക് ഭവനില്‍ മുന്‍ രാഷ്‌ട്രപതി കെ ആര്‍ നാരായണന്റെ പ്രതിമ സ്ഥാപിച്ചത് അടുത്തകാലത്തായിരുന്നു
















