തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ സന്ദർശനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ ഇന്നും നാളെയും അതായത് ശനി(ജനുവരി 10) ഞായർ (ജനുവരി 11) ദിവസങ്ങളിൽ ആണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇന്ന് രാത്രി 7 മണി മുതല്‍ 11.30 വരെയും നാളെ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്ന് രാത്രി 7 മുതല്‍ 11.30 വരെ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്, ശംഖുംമുഖം, ആള്‍സെയിന്റ്‌സ്, ചാക്ക, പേട്ട, പള്ളിമുക്ക്, പാറ്റൂര്‍, ജനറല്‍ ആശുപത്രി, ആശാന്‍ സ്‌ക്വയര്‍, പഞ്ചാപുര ബേക്കറി, ഫ്‌ളൈഓവര്‍, പനവിള, കലാഭവന്‍മണി റോഡ്, വിമന്‍സ് കോളജ്, ഗസ്റ്റ്ഹൗസ് റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ പാടില്ല.
നാളെ ഞായർ (ജനുവരി 11) രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ വിമന്‍സ് കോളജ്, തൈയ്‌ക്കാട്, തമ്പാനൂര്‍ ഫ്‌ളൈഓവര്‍, ശ്രീകണ്‌ഠേശ്വരം പാര്‍ക്ക്, എസ്പി ഫോര്‍ട്ട്, മിത്രാനന്ദ-പുരം, വാഴപ്പള്ളി റോഡിലും അരിസ്‌റ്റോ ജംഗ്ഷന്‍-മാരാര്‍ജി ഭവന്‍ റോഡിലും, നോര്‍ക്കാ ജംഗ്ഷന്‍-സംഗീതകോളജ്‌റോഡിലും വിമന്‍സ് കോളജ്, വഴുതക്കാട്, ആല്‍ത്തറ ജംഗ്ഷന്, വെള്ളയമ്പലം, ടിടിസി, ഗോള്‍ഫ് ലിങ്ക്, ഉദയപാലസ് റോഡിലും, തമ്പാനൂര്‍ ഫ്‌ലൈഓവര്‍, പൊന്നറപാര്‍ക്ക്, അരിസ്റ്റോ ജംഗ്ഷന്‍, മോഡല്‍ സ്‌കൂള്‍ ജംഗ്ഷന്‍, പനവിള, ബേക്കറി ഫ്‌ളൈഓവര്‍, പഞ്ചാപുര, ആശാന്‍ സ്‌ക്വയര്‍, ജനറല്‍ ആശുപത്രി, പാറ്റൂര്‍, പള്ളിമുക്ക്, പേട്ട, ചാക്ക, ആള്‍സെയിന്റ്‌സ്, ശംഖുംമുഖം, ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് റോഡിന്റെ ഇരുവശം എന്നിവിടങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
















