കൊച്ചി: പ്ലംബിംഗ് ജോലിക്കെത്തിയ യുവാവ് കഴുത്ത് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തൃശൂര്‍ പുത്തൂര്‍ വെട്ടിക്കാട് കല്ലടത്തില്‍ അഭിനവ് (18) ആണ് മരിച്ചത്.
നെടുമ്പാശേരി അത്താണി കല്പക നഗറില്‍ ആണ് സംഭവം.ജോലിക്ക് നാല് പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേര്‍ ചായ കുടിക്കാന്‍ പുറത്ത് പോയി മടങ്ങി എത്തിയപ്പോഴാണ് അഭിനവിനെ കഴുത്ത് മുറിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജോലിക്കിടെ അപകടം സംഭവിച്ചതാണോ അതോ പ്ലംബിംഗ് ജോലിക്കായി ഉപയോഗിക്കുന്ന കട്ടര്‍ ഉപയോഗിച്ച് സ്വയം കഴുത്ത് മുറിച്ചതാണോയെന്ന് വ്യക്തമല്ല.
















