തിരുവനന്തപുരം: പാല്‍ വില വര്‍ദ്ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് സമരവുമായി ക്ഷീര കര്‍ഷകര്‍. പാല്‍ സംഭരണം ഉയര്‍ത്തുക, പാലിന്റെ വില നിശ്ചയിക്കുന്ന ചാര്‍ട്ട് പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ ക്ഷീരമേഖലയിലെ എല്ലാ സംഘടനകളും ഒരുമിച്ച് നിവേദനങ്ങള്‍ നല്‍കിയിട്ടും അനുകൂലമായ തീരുമാനമെടുക്കുന്നില്ല.
ക്ഷീര കര്‍ഷക സംഘടനകള്‍ ഹൈക്കോടതിയില്‍ കൊടുത്ത കേസില്‍ കര്‍ഷകര്‍ക്ക് അനുകൂല വിധി വന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വില വര്‍ദ്ധിപ്പിച്ചു നല്‍കാം എന്ന് വാഗ്ദാനം നല്‍കിയെങ്കിലും ക്ഷീരവികസന മന്ത്രി വാക്ക് പാലിക്കുന്നില്ല. ഓരോ വര്‍ഷവും ക്ഷീര കര്‍ഷകരുടെ എണ്ണം കുറഞ്ഞു വരുന്നു. കന്നുകാലി പരിപാലന ചെലവ് ക്രമാതീതമായി വര്‍ദ്ധിച്ചതാണ് ഇതിനു കാരണം.
ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ ചെലവ് ഇപ്പോള്‍ 60 രൂപയ്‌ക്ക് മുകളിലാണ്. എന്നാല്‍ സൊസൈറ്റിയില്‍ നിന്നും പാലിന് വെറും 42 രൂപ മാത്രമാണ് ലഭിക്കുന്നത്. അതിനാല്‍ പാല്‍വര്‍ദ്ധന അടിയന്തരമായി നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് 21 ന് രാവിലെ 10 മണിക്ക് കൊല്ലം ആശ്രാമം മൈതാ
നത്ത് ക്ഷീരകര്‍ഷകരുടെ യോഗവും, പ്രതിഷേധ പ്രകടനവും, ധര്‍ണ സമരവും നടത്തുമെന്ന് ക്ഷീര കര്‍ഷക സംഘടനകളുടെ സമരസമിതി കണ്‍വീനര്‍ ബിജു വട്ടമുകളേല്‍ അറിയിച്ചു.
















