Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ആ തൂലിക നിശ്ചലമായി… മഹാത്യാഗിയുടെ ജീവിതവും സത്യാന്വേഷണങ്ങളും ഊര്‍ജമാകട്ടെ

പ്രൊഫ. പി.ജി. ഹരിദാസ് by പ്രൊഫ. പി.ജി. ഹരിദാസ്
Jan 9, 2026, 09:38 am IST
in Special Article
കേരളത്തിലെത്തിയ മാധവ് ഗാഡ്ഗിലിനൊപ്പം കുമ്മനം രാജശേഖരന്‍, വി.എസ്. വിജയന്‍ തുടങ്ങിയവര്‍

കേരളത്തിലെത്തിയ മാധവ് ഗാഡ്ഗിലിനൊപ്പം കുമ്മനം രാജശേഖരന്‍, വി.എസ്. വിജയന്‍ തുടങ്ങിയവര്‍

നമ്മുടെ നാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെക്കുറിച്ചും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ദാര്‍ശനിക തലത്തില്‍ നിന്നുകൊണ്ട് സംസാരിക്കുകയും ഗവേഷണം നടത്തുകയും അതുമായി ബന്ധപ്പെട്ട ശാസ്ത്രബോധം പ്രചരിപ്പിക്കാന്‍ ത്യാഗപൂര്‍ണമായ ജീവിതം നയിക്കുകയും ചെയ്ത മഹാനായ പ്രകൃതിസ്‌നേഹിയായിരുന്നു ഡോ. മാധവ് ഗാഡ്ഗില്‍. പ്രകൃതി സംരക്ഷണത്തിന് പ്രതിബന്ധമായി നിന്ന അനേകം നിഗൂഢ ശക്തികള്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ പ്രതിഭാശാലിയായ വ്യക്തിയായിരുന്നു അദ്ദേഹം.

സ്വച്ഛമായ പരിസ്ഥിതിയും അതിലെ സൈ്വര്യ ജീവിതവും ഓരോ മനുഷ്യന്റെയും അവകാശമാണെന്ന് അദ്ദേഹം വിശ്വസിക്കുകയും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ പരിശ്രമിക്കുകയും ചെയ്തു. ഈ നാടിന്റെ നട്ടെല്ല് ആയ പശ്ചിമഘട്ടങ്ങള്‍ അത്ഭുതകരമായ പ്രകൃതി രഹസ്യങ്ങളുടെ സങ്കേതമാണെന്നും അതിലെ അപൂര്‍വ ജീവജാലങ്ങളും സസ്യസമ്പത്തും നമ്മുടെ ഏറ്റവും വലിയ ശക്തിസ്രോതസ് ആണെന്നും ആവര്‍ത്തിച്ച് പറയുകയായിരുന്നു അദ്ദേഹം. പ്രകൃതിയുമായി ബന്ധപ്പെട്ട അനിഷേധ്യ സത്യങ്ങള്‍ തുറന്നു പറയുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനും അനേകം യാത്രകളാണ് അദ്ദേഹം വിശ്രമമില്ലാതെ നടത്തിയത്.

പ്രകൃതി സംരക്ഷണത്തിന് വലിയ പ്രാധാന്യം കൊടുത്തുകൊണ്ട് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന തപസ്യ കലാസാഹിത്യ വേദി ഡോ. മാധവ് ഗാഡ്ഗലിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. തപസ്യ ഉയര്‍ത്തിപ്പിടിക്കുന്ന പ്രകൃതി സങ്കല്പവും പ്രകൃതിസംരക്ഷണ ധര്‍മവും ജനങ്ങളിലേക്കെത്തിക്കുന്ന ആഘോഷ പരിപാടിയാണ് വര്‍ഷംതോറും നടക്കുന്ന വനപര്‍വം. പരമ്പരാഗതമായി ആചരിച്ചു വരാറുള്ള തിരുവാതിര ഞാറ്റുവേല കാലത്താണ് ഈ ആഘോഷം നടത്താറുള്ളത്. ഈ ആഘോഷത്തെക്കുറിച്ച് മാധവ ഗാഡ്ഗിലിനോട് തപസ്യപ്രവര്‍ത്തകര്‍ സംസാരിച്ചിരുന്നു. വനപര്‍വം ഭാവി തലമുറയ്‌ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ആഘോഷമാണെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ വലിയ സന്തോഷത്തോടെയാണ് തപസ്യാപ്രവര്‍ത്തകര്‍ അതുള്‍ക്കൊണ്ടത്.

തൊടുപുഴയില്‍ തപസ്യ ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വലിയ ചര്‍ച്ചകളും പരിപാടികളുമാണ് സംഘടിപ്പിച്ചത്. ആ പരിപാടിയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് അതിഥിയായി ഡോ. ഗാഡ്ഗില്‍ എത്തിയത് ഇപ്പോഴും ആവേശം പകരുന്ന ഓര്‍മയായി മനസില്‍ നിറഞ്ഞു നില്‍ക്കുന്നു.

2013 ഏപ്രില്‍ 16 ന് സംഘടിപ്പിച്ച ആ പരിപാടി വലിയ ആശങ്കയുടെ അന്തരീക്ഷത്തിലാണ് നടന്നത്. അതിനു കാരണം ഹൈറേഞ്ച് സംരക്ഷണ സമിതി എന്ന പേരിലുള്ള സംഘടന ജനങ്ങളുടെ ഇടയില്‍ നടത്തിയ സത്യവിരുദ്ധ പ്രചാരവേലയായിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പരാജയപ്പെടുത്താന്‍ ഹീനമായ പരിശ്രമമാണ് അവര്‍ നടത്തിയത്. ഈ പ്രചാരങ്ങള്‍ക്ക് ഏറ്റവും നല്ല മറുപടി കൊടുത്താണ് അന്ന് ഗാഡ്ഗില്‍ സംസാരിച്ചത്. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഭീതി ജനങ്ങളുടെ മനസില്‍ നിന്ന് തുടച്ചു നീക്കാന്‍ ഒരു വലിയ പരിധിവരെ അദ്ദേഹത്തിന്റെ പ്രഭാഷണം സഹായിച്ചു.

പ്രകൃതിയുമായി ബന്ധപ്പെട്ട ശാസ്ത്ര സത്യങ്ങളുടെയും അതിനെ തോല്‍പ്പിക്കാന്‍ നിഗൂഢമായ ശ്രമങ്ങള്‍ നടത്തുന്ന ആര്‍ത്തിപൂണ്ട മനസുകളുടെ കാപട്യത്തെയും അദ്ദേഹം തുറന്നുകാട്ടുകയായിരുന്നു.

ഭാരതീയ പ്രകൃതിദര്‍ശനത്തിന് പ്രാമുഖ്യം കൊടുക്കുന്ന ശാസ്ത്ര അധിഷ്ഠിതമായ ചിന്തകള്‍ക്കും, സത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ നിരന്തരം പ്രവര്‍ത്തിച്ചിരുന്ന തൂലികയും നിശ്ചലമായിരിക്കുന്നു. ആ മഹാത്യാഗിയുടെ ജീവിതവും മഹത്തായ അദ്ദേഹത്തിന്റെ സത്യാന്വേഷണങ്ങളും നമുക്ക് നിരന്തരം പ്രവര്‍ത്തിക്കുന്നതിനുള്ള ഊര്‍ജമാകട്ടെ എന്ന് മാത്രം പ്രാര്‍ത്ഥിക്കാം.

(തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റാണ് ലേഖകന്‍)

 

Tags: nature conservationProf. Madhav Gadgil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മാധവ് ഗാഡ്ഗില്‍ തൊടുപുഴയില്‍

Special Article

മാധവ് ഗാഡ്ഗില്‍: പശ്ചിമഘട്ടത്തിന്റെ പരിപാലകന്‍

ഡോ. മാധവ് ഗാഡ്ഗില്‍ ആറന്മുളയിലെത്തിയപ്പോള്‍
Main Article

പരിസ്ഥിതിയുടെ മറുവാക്ക്

Editorial

പശ്ചിമഘട്ടത്തിന്റെ കാവല്‍ക്കാരന്‍

Article

പ്രൊഫ. മാധവ് ഗാഡ്ഗില്‍: യഥാര്‍ത്ഥ പരിസ്ഥിതി സ്‌നേഹി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.