Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാരതീയ ശാസ്ത്ര പാരമ്പര്യം 2: ജ്യോതിസ് പകര്‍ന്ന 18 ആചാര്യന്മാര്‍

ഡോ. രാജീവ്. എന്‍ by ഡോ. രാജീവ്. എന്‍
Jan 9, 2026, 06:32 am IST
in Samskriti

ജ്യോതിശാസ്ത്രത്തിന്റെ കര്‍ത്താക്കള്‍ ഗര്‍ഗന്‍, പരാശരന്‍ തുടങ്ങി പതിനെട്ട് ആചാര്യന്മാരാണ്. ബെന്റ്‌ലി, ബെവര്‍ എന്നീ യൂറോപ്യന്‍ പണ്ഡിതര്‍ അഭിപ്രായപ്പെടുന്നത് ബി സി 2780-ലേ ഭാരതത്തില്‍ ജ്യോതിശാസ്ത്രം വികാസം പ്രാപിച്ചിരുന്നു എന്നാണ്. കലിയുഗത്തിനു മുന്‍പ് തന്നെ ജ്യോതിശാസ്ത്രം വികാസം പ്രാപിച്ചിരുന്നു. ജ്യോതിശാസ്ത്രത്തിന്റെ വിശദമായ ചരിത്രം പഠിക്കുന്നതിനു വരാഹമിഹിരന്റെ ബൃഹദ്‌സംഹിത, ബൃഹത്ജാതകം, പഞ്ചസിദ്ധാന്തിക എന്നീ ഗ്രന്ഥങ്ങള്‍ സഹായകമാണ്. ഭാരതീയ പണ്ഡിതര്‍ക്ക് ഗ്രഹങ്ങളുടെ ഉത്പത്തിയേപ്പറ്റി അറിവുണ്ടായിരുന്നു എന്നതിന്റെ തെളിവാണ് കുജഗ്രഹത്തിനു ക്ഷിതിതനയന്‍ എന്ന പേര് കൊടുത്തിരിക്കുന്നത്. ഭൂമിയില്‍ നിന്നും വേര്‍പെട്ടുപോയ ഗ്രഹമാണ് കുജന്‍ എന്നാണ് ഈ പേരു സൂടിപ്പിക്കുന്നത്. ബൃഹദ് സംഹിതയില്‍ പറയുന്ന ചില ശ്ലോകങ്ങളില്‍ നിന്ന് ഭാരതീയ ജ്യോതിശാസ്ത്രജ്ഞര്‍ക്കു പ്രപഞ്ചോത്പത്തിയെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാം. ക്രിസ്തുവിനുപിന്‍പ് പതിനൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ബറൂണി ഗ്രീക്ക് ജ്യോതിശാസ്ത്രവും റോമന്‍ ജ്യോതിശാസ്ത്രവും പ്രതിപാദിക്കുന്ന സംസ്‌കൃത ഗ്രന്ഥങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ഇവ പഠിച്ചു പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളും അക്കാലത്തേ ഉണ്ടായി.

സംഖ്യാജ്ഞാനവും ബീജഗണിതവും
ആധുനിക സംഖ്യ വിദ്യയുടെയും ബീജഗണിതത്തിന്റെയും ഉത്ഭവം ഭാരതത്തില്‍ നിന്നാണെന്നു പറയുമ്പോള്‍ നമുക്ക് അത്ഭുതത്തോടൊപ്പം അഭിമാനവും തോന്നാം. എല്ലാ അറിവുകളും പാശ്ചാത്യ നാടുകളില്‍ നിന്ന് വന്നു എന്നാണല്ലോ നാം പോലും വിശ്വസിക്കുന്നത്. റോമന്‍ അക്കങ്ങളും മണിച്ചട്ടവുമാണ് യൂറോപ്പില്‍ വളരെക്കാലമായി ഉപയോഗത്തിലുണ്ടായിരുന്നത്. അവിടെ സംഖ്യാ വിദ്യയും ബീജഗണിതവും പ്രചാരത്തിലെത്തിയത് അറബികളില്‍ നിന്നാണ്. ഇത് അറബികള്‍ക്ക് ലഭിച്ചതാകട്ടെ ഭാരതത്തില്‍ നിന്നും. ഒന്ന് ഉള്‍പ്പെടെയുള്ള പത്ത് അക്കങ്ങള്‍ ഭാരതത്തില്‍ കണ്ടുപിടിക്കപ്പെട്ടതിനു ശേഷമാണ് സംഖ്യാവിദ്യയില്‍ ഇത്ര അധികം പുരോഗതി ഉണ്ടായത്. ദശാംശ സമ്പ്രദായവും ഭാരതത്തിന്റെ സംഭവനയില്‍ പെടുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ജീവിച്ചിരുന്ന പ്രസിദ്ധ ഗണിത ശാസ്ത്രജ്ഞനായ ലാപ്ലേസ് പറയുന്നു: എല്ലാ സംഖ്യകളും പത്ത് അക്കങ്ങളെ കൊണ്ട് രേഖപ്പെടുത്തുന്ന വിദ്യ ലോകത്തിനു നല്‍കിയത് ഭാരതമാണ്. രേഖാഗണിതം, സംഖ്യാഗണിതം, ബീജഗണിതം എന്നിവ വൈദിക കാലത്ത് ഉപയോഗിച്ചിരുന്നതായി കാണാം. സ്ഥാനവില നിര്‍ണയിക്കപ്പെട്ടതു ക്രിസ്തുവര്‍ഷത്തോട് അടുത്താണെന്നു കരുതപ്പെടുന്നു. പുരാതന സംസ്‌കൃത ഗ്രന്ഥങ്ങളില്‍ കച്ചവട കണക്കുകളും, നികുതി, കടം, പലിശ, സ്വര്‍ണത്തിന്റെ മാറ്റ് നിര്‍ണയം എന്നിവ പ്രതിപാദിച്ചിട്ടുണ്ട്. പൂജ്യത്തിന്റെ ചിഹ്നവും ദശാംശ വ്യവസ്ഥയും ന്യൂന ചിഹ്നത്തിന്റെ ഉപയോഗവും ലോകത്തിനു ഭാരതത്തിനു സംഭാവനകളാണ്. ഋഗ്വേദ കാലത്തുതന്നെ പത്തിന്റെ അടിസ്ഥാനത്തില്‍ സംഖ്യകളെ ക്രമപ്പെടുത്തിയിട്ടുള്ളതായി കാണാം. ഗ്രീസില്‍ പത്തിന്റെ നാല് ഗുണിതത്തിനു വരെ മാത്രം പേര് ഉണ്ടായിരുന്നപ്പോള്‍ ഇന്ത്യയില്‍ പത്തിന്റെ മുഴുവന്‍ ഗുണിതത്തെയും വ്യവഹരിക്കാനുള്ള ശബ്ദങ്ങള്‍ ഉണ്ടായിരുന്നു. കാലയളവിന്റെ സൂക്ഷ്മമായ അംശം ഏകദേശം ഒരു സെക്കന്റിന്റെ പതിനേഴില്‍ ഒന്നായി ചിട്ടപ്പെടുത്തിയിരുന്നു.

അക്കങ്ങളും ദശാംശവും
ഭാരത്തില്‍ അക്കങ്ങളും ദശാംശസ്ഥാന വ്യവസ്ഥയും അംഗീകരിക്കപ്പെട്ടതോടെ ഭിന്നത്തിന്റെ ചതുഷ്‌ക്രിയകളും വര്‍ഗ്ഗങ്ങളും വര്‍ഗ്ഗമൂലങ്ങളും അവയുടെ ചിഹ്നങ്ങളും കണ്ടു പിടിച്ചു. ഘനവും ഘനമൂലവും പൈ എന്ന ചിഹ്നവും അതിന്റെ മൂല്യം 3.14 എന്ന കണ്ടുപിടുത്തവും ഭാരതത്തിന്റെ നേട്ടം തന്നെയാണ്. അറിയപ്പെടാത്ത സംഖ്യകളെ കുറിക്കുന്ന ലിപികള്‍ ഉപയോഗിച്ച് ലഘു സമീകരണങ്ങളും, വര്‍ഗ സമീകരണങ്ങളും കണക്കാക്കി. ക്രിസ്തുവിനു മുന്‍പ് അഞ്ചാം ശതകം വരെയുള്ള ശാസ്ത്രജ്ഞര്‍ എഴുതിയ ഗ്രന്ഥങ്ങളിലാണ് ഈ വിവരങ്ങളുള്ളത്. ക്രിസ്തുവിനു മുന്‍പ് എട്ടാം ശതകത്തില്‍ ജീവിച്ചിരുന്ന ബൗദ്ധായനനും, അഞ്ചാം ശതകത്തില്‍ ജീവിച്ചിരുന്ന ആപസ്തംബനും, കാര്‍ത്യായനനും രചിച്ച ഗ്രന്ഥങ്ങളില്‍ ത്രികോണം, സമകോണ്‍, ചതുര്‍ഭുജം, സമചതുരം ഇവയെ കുറിച്ച് പ്രതിപാദിക്കുന്നു. ബീജഗണിതത്തെ കുറിച്ച് ഇന്ന് അവശേഷിക്കുന്ന ഏറ്റവും പ്രാചീനഗ്രന്ഥം എഡി 476-ല്‍ ജനിച്ച ജ്യോതിശാസ്ത്ര വിശാരദനായ ആര്യഭടന്റേതാണ്. അദ്ദേഹത്തിന്റെ മഹത്തായ പാത പിന്തുടര്‍ന്ന വ്യക്തികളായിരുന്നു എഡി 522 ല്‍ ജീവിച്ചിരുന്ന ഭാസ്‌കരനും 628 ല്‍ ജീവിച്ചിരുന്ന ബഹ്‌മഗുപ്തനും. അടുത്തതായി അറിയപ്പെടുന്ന നാമധേയം 1114-ല്‍ ജനിച്ച ഭാസ്‌കരന്‍ രണ്ടാമന്റേതാണ്. ലീലാവതി എന്ന ഗ്രന്ഥം അദ്ദേഹത്തിന്റേതാണെന്ന് പറയപ്പെടുന്നു.

എട്ടാം ശതകത്തില്‍ ബാഗ്ദാദിലേക്കു പോയ ഭാരത പണ്ഡിതരില്‍ നിന്നാണ് അറബികള്‍ ഗണിതശാസ്ത്രം മനസ്സിലാക്കിയത്. നിരവധി ഗ്രന്ഥങ്ങള്‍ അറേബ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. അറേബ്യന്‍ ശാസ്ത്രങ്ങള്‍ വളരാനും വികസിക്കാനും ഇത് ഏറെ സഹായകരമായി. അറബികളില്‍ നിന്നാണ് പുതിയ ഗണിത വിദ്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപിച്ചത്. ബ്രിട്ടീഷുകാര്‍ നമ്മെ പഠിപ്പിച്ചു എന്ന് നമ്മള്‍ വിശ്വസിക്കുന്ന ആള്‍ജിബ്രയും, ജ്യോമെട്രിയും ബ്രിട്ടനില്‍ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത് 1490-ല്‍ ആണ്. അതായത് ഭാരതീയര്‍ ഗണിതശാസ്ത്രം കൈകാര്യം ചെയ്യാന്‍ തുടങ്ങി ഏതാണ്ട് 900 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബ്രിട്ടീഷുകാര്‍ സംഖ്യാശാസ്ത്രം കൈകാര്യം ചെയ്യാന്‍ ആരംഭിച്ചത്.
നമ്മുടെ മഹത്തായ പ്രാചീന നാഗരികതയെ പറ്റിയും അത്ഭുതകരമായ ശാസ്ത്രീയ നേട്ടങ്ങളെ പറ്റിയും നാമിന്നും അജ്ഞരാണ്. ആക്രമണങ്ങളും കൊള്ളയടികളും വിധ്വംസനങ്ങളും നമ്മുടെ പ്രാചീന നാഗരികതകള്‍ പലതും നഷ്ടപ്പെടുത്തുകയും അവശേഷിച്ചവയെ മുരടിപ്പിക്കുകയും ചെയ്തു. ദേശീയ പുരോഗതി ഭൂതകാലത്തിന്റെ ആവര്‍ത്തനത്തിലോ അതിന്റെ നിഷേധത്തിലോ അല്ല സ്ഥിതി ചെയ്യുന്നത്. ഭൂതകാലത്തിന്റെ തുടര്‍ച്ചയാണ് വര്‍ത്തമാനകാലവും ഭാവിയും.

യുഗയുഗാന്തരങ്ങളിലൂടെ ഭാരത ജനത പുലര്‍ത്തിപ്പോന്ന ജീവിതരീതി, പൗരാണിക ജ്ഞാനം, പൂര്‍വികരുടെ ജീവിതത്തോടും പ്രകൃതിയോടുമുള്ള സമീപനം, സത്യത്തോടും സൗന്ദര്യത്തോടും സ്വാതന്ത്ര്യത്തോടുമുള്ള അവരുടെ പോരാട്ടം, മൗലികമൂല്യങ്ങള്‍, ജീവിതത്തിന്റെ ദുര്‍ഘടമാര്‍ഗങ്ങളിലുള്ള സ്വച്ഛവിഹാരം ഇവ നമുക്ക് എന്നും അഭിമാനകരമാണ്. നമ്മുടെ സംസ്‌കാരത്തിന്റെ വേദങ്ങളില്‍ ഊന്നിയുള്ള ദര്‍ശനങ്ങളുടെ, ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെ വീരഗാഥയുടെ അറിയപ്പെടാത്ത വശങ്ങള്‍ യുവതലമുറയെ പഠിപ്പിച്ച് സനാതനധര്‍മ്മ സംസ്‌കാരത്തിന്റെ ഭാഗമാകാന്‍, അഭിമാനപുരസ്സരം അതിനു പ്രാപ്തരാക്കാന്‍ വേണ്ട ശ്രമങ്ങള്‍ താമസംവിനാ ആരംഭിക്കേണ്ടിയിരിക്കുന്നു. നമ്മുടെ സംസ്‌കാരത്തില്‍ അഭിമാനം ജനിക്കുകയും പാരമ്പര്യങ്ങളെ പുതിയ ചിന്താധാരകളോട് ചേരുംവിധം രൂപാന്തരപ്പെടുത്തുകയും ചെയ്യേണ്ടതാണ്.

ത്രിഗുണാസെന്‍ പറഞ്ഞ വാക്കുകള്‍ ഈ അവസരത്തില്‍ ശ്രദ്ധേയമാണ്. ഭൂതകാലം വിസ്മരിച്ചുകൊണ്ട് ഒരു രാഷ്‌ട്രത്തിനും ഭാവി കെട്ടിപ്പടുക്കുവാന്‍ സാധ്യമല്ല. രാജ്യത്തിന്റെ സമ്പന്നമായ പൈതൃകം യുവാക്കള്‍ ആവുന്നത്ര ഉള്‍ക്കൊള്ളണം. ഭാരതത്തിന്റെ അതിമനോഹരമായ പാരമ്പര്യം യഥോചിതം വിവരിച്ചു കൊടുത്താല്‍ അത് നമ്മുടെ യുവാക്കള്‍ക്ക് വലിയ പ്രചോദനം നല്‍കും.

Tags: Indian Scientific Traditionഭാരതീയ ശാസ്ത്ര പാരമ്പര്യംജ്യോതിശാസ്ത്രംAstronomyNumeracy and algebra
ഡോ. രാജീവ്. എന്‍
ഡോ. രാജീവ്. എന്‍
ഡീന്‍, അഹല്യ സ്‌കൂള്‍ ഓഫ് ഓഫ് എന്‍ജിനീയറിങ്, ആന്‍ഡ് ടെക്‌നോളജി,പാലക്കാട് [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോന്‍ ഡെര്‍ ലെയന്‍ (വലത്ത്)
India

യൂറോപ്പിന്റെ മധ്യകാല നവോത്ഥാനത്തിന് ഇന്ത്യയുടെ ഗണിതവും ജ്യോതിശാസ്ത്രവും പ്രധാന പങ്കുവഹിച്ചുവെന്ന് ഉര്‍സുല വോന്‍ ഡെര്‍ ലെയന്‍

Samskriti

ഭാരതീയ ശാസ്ത്ര പാരമ്പര്യം-1: അറിവ് നിറയുന്ന ചതുര്‍വേദങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.