കൊളംബോ: ട്വന്റി20 ലോകകപ്പ് കണക്കിലെടുത്ത് ഭാരത മുന്‍ താരം വിക്രം റാത്തോഡിനെ ശ്രീലങ്ക ക്രിക്കറ്റ്(എസ്എല്‍സി) ബാറ്റിങ് പരിശീലകനായി നിയമിച്ചു. 2019-24 കാലയളവില്‍ എല്ലാ ഫോര്‍മാറ്റിലും ഭാരതത്തിന്റെ ബാറ്റിങ് പരിശീലകനായിരുന്നു.
അടുത്ത മാസം നടക്കുന്ന ഐസിസി ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് കണക്കിലെടുത്തുള്ള നിയനമനമാണെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ഔദ്യോഗികമായി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ജനുവരി 18 മുതല്‍ മാര്‍ച്ച് 10 വരെയായിരിക്കും റാത്തോഡിന്റെ കാലാവധി. ബിസിസിഐ ലെവല്‍ ത്രീ, ക്രിക്കറ്റ് ഓസ്‌ട്രേലിയ ലെവല്‍ ത്രീ, ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ലെവല്‍ വണ്‍ യോഗ്യതകള്‍ നേടിയിട്ടുള്ള പരിശീലകന്‍ ആണ് ഭാരതത്തിനായി മുന്‍പ് ടെസ്റ്റ്, ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ള വിക്രം റാത്തോഡ്.











