Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബ്രഹ്മോസ് എന്ന പേരിന്റെ അര്‍ത്ഥമറിയാമോ? ഇന്ത്യയുടെയും റഷ്യയുടെയും നദികളുടെ പേര് സംഗമിക്കുമ്പോള്‍….

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമാണ് ബ്രഹ്മോസിന്റെ കരുത്ത് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ഉദ്ഘാടനം ചെയ്ത പുതിയ ബ്രഹ്മോസ് ഗവേഷണനിര്‍മ്മാണ കേന്ദ്രത്തില്‍ ആണ് പുതിയ തലമുറ ബ്രഹ്മോസ് വികസിപ്പിക്കുക.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jan 9, 2026, 01:01 am IST
in India, World

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമാണ് ബ്രഹ്മോസിന്റെ കരുത്ത് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ഉദ്ഘാടനം ചെയ്ത പുതിയ ബ്രഹ്മോസ് ഗവേഷണനിര്‍മ്മാണ കേന്ദ്രത്തില്‍ ആണ് പുതിയ തലമുറ ബ്രഹ്മോസ് വികസിപ്പിക്കുക.

ബ്രഹ്മോസ് മിസൈല്‍ ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത മിസൈല്‍ ആയിരുന്നു. ഇന്ത്യയുടെ ഡിആര്‍ഡിഒയും (ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍) റഷ്യയുടെ റോക്കറ്റ് ഡിസൈന്‍ വിഭാഗമായ എന്‍പിഒ മാഷിനോസ്ട്രോയെനിയയും ചേര്‍ന്നാണ് ബ്രഹ്മോസ് മിസൈല്‍ ഡിസൈന്‍ ചെയ്തത്. യുദ്ധക്കപ്പലുകള്‍ക്ക് എതിരെ തൊടുക്കാന്‍ റഷ്യ ഉപയോഗിച്ചിരുന്ന പി-800 ഒനിക്സ് എന്ന മിസൈലിനെ പരിഷ്കരിച്ചതാണ് ബ്രഹ്മോസ് മിസൈല്‍.

ബ്രഹ്മോസ് എന്ന പേര് വന്നതെങ്ങിനെ?
ബ്രഹ്മോസ് എന്ന പേര് വന്നതെങ്ങിനെയെന്നോ? ഇന്ത്യയിലെയും റഷ്യയിലെയും രണ്ട് നദികളുടെ പേര് ചേര്‍ത്തുവെച്ചാണ് ബ്രഹ്മോസ് എന്ന പേരുണ്ടാക്കിയത്. ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെ പേരും റഷ്യയിലെ മോസ്കവ നദിയുടെ പേരും ചേര്‍ത്തുവെച്ച് ഒന്നാക്കിയാണ് ബ്രഹ്മോസ് എന്ന പേര് ഉണ്ടാക്കിയത്. ഇന്നത്തെ ബ്രഹ്മോസിന് 290 കിലോമീറ്റര്‍ വരെ ദൂരത്തില്‍ പോകാന്‍ സാധിക്കും. ഇത് ഒരു സൂപ്പര്‍ സോണിക് മിസൈലാണ്.. അതിനര്‍ത്ഥം ഇതിന് ശബ്ദത്തേക്കാള്‍ വേഗതയില്‍ മൂളിപ്പായാന്‍ സാധിക്കും. പക്ഷെ ബ്രഹ്മോസിന്റെ വേഗത മാക് 2.8 ആണ്. അതായത് ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ പായാന്‍ സാധിക്കും. ഇന്ത്യയുടെ യുദ്ധജെറ്റായ എസ് യു -30 എംകെഐ എന്ന ഇന്ത്യയുടെ തന്നെ എച്ച് എഎല്‍ നിര്‍മ്മിച്ച സുഖോയ് യുദ്ധജെറ്റിലാണ് ബ്രഹ്മോസ് മിസൈല്‍ ഘടിപ്പിക്കുക. ബ്രഹ്മോസ് സാധാരണ ഭൂമിനിരപ്പില്‍ നിന്നും ഏറെ ഉയരത്തില്‍ പറക്കാറില്ല. താഴ്ന്നാണ് പറക്കുക. ഭൂമിയില്‍ സ്ഥാപിച്ച റഡാറുകളുടെ കണ്ണുവെട്ടിക്കാനാണിത്. ഒരു വിമാനം ഭൂമിക്ക് മുകളിലൂടെ ക്രൂസ് ചെയ്യുന്നതുപോലെ പറക്കുന്നതിനാലാണ് ക്രൂസ് മിസൈല്‍ എന്ന് ബ്രഹ്മോസിനെ വിളിക്കുന്നത്.
പാകിസ്ഥാന്റെ സൈനികവിമാനത്താവളം കത്തിച്ച ബ്രഹ്മോസ്
പാകിസ്ഥാന്റെ നൂര്‍ ഖാന്‍ എന്ന സൈനിക വിമാനത്താവളം ഉള്‍പ്പെടെ പല സൈനികവിമാനത്താവളങ്ങളിലും നാശം വിതച്ചത് ബ്രഹ്മോസ് മിസൈല്‍ ആണ്. അതിനാല്‍ ബ്രഹ്മോസിന് വേണ്ടി വിദേശരാജ്യങ്ങള്‍ ഇപ്പോള്‍ ക്യൂനില്‍ക്കുകയാണ്. ഒരു ബ്രഹ്മോസ് മിസൈലിന്റെ വില 34 കോടി മുതലാണെങ്കിലും പാകിസ്ഥാനെതിരെ വന്‍വിജയം നേടിയതോടെ ഈ മിസൈലിന്റെ വില എത്രയോ മടങ്ങായി ഉയര്‍ന്നിരിക്കുന്നു. ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, മലേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ നേരത്തെ തന്നെ വാങ്ങല്‍ കരാര്‍ ഒപ്പിടുന്നതിന്റെ വക്കിലാണ്. എന്നാല്‍ പാകിസ്ഥാനില്‍ ബ്രഹ്മോസ് വിതച്ച നാശം കണ്ട് ആകൃഷ്ടരായി എത്തിയിരിക്കുന്നത് ചിലെ, ബ്രസീല്‍, അര്‍ജന്‍റീന, വെനസ്വേല, ഈജിപ്ത് എന്നീ രാജ്യങ്ങളാണ്. ഗള്‍ഫ് രാജ്യങ്ങളായ സൗദിയും യുഎഇയും ഖത്തറും ഒമാനും ബ്രഹ്മോസിന് വേണ്ടി ഇന്ത്യയ്‌ക്ക് പിന്നാലെ കൂടിയിട്ടുണ്ട്.
ഇപ്പോള്‍ വായുവില്‍ നിന്നും വായുവിലേക്ക് തൊടുക്കാം

2001ല്‍ ആദ്യമായി ബ്രഹ്മോസ് ടെസ്റ്റ് ചെയ്യുമ്പോള്‍ കരയില്‍ നിന്നും കരയിലേക്ക് തൊടുക്കാവുന്ന മിസൈല്‍ ആയിരുന്നു. 2008ഓടെ യുദ്ധക്കപ്പലുകളില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ ആയി ബ്രഹ്മോസ് മാറി. ഇപ്പോള്‍ യുദ്ധജെറ്റുകളില്‍ പിടിപ്പിക്കാന്‍ കഴിയുന്നതോടെ ആകാശത്തില്‍ നിന്നും ആകാശത്തേക്ക് തൊടുക്കാവുന്ന കഴിവും നേടിക്കഴിഞ്ഞു ബ്രഹ്മോസ്.

ബ്രഹ്മോസിനെ കൂടുതല്‍ ദീര്‍ഘദൂരശേഷിയും കൃത്യതയും ഉള്ള മിസൈലാക്കി മാറ്റുക വഴി ഒരു ബ്രഹ്മോസ് 2.0 വികസിപ്പിച്ചെടുക്കാന്‍ ഇന്ത്യയ്‌ക്ക് മുഴുവന്‍ സഹായവും വാഗ്ദാനം ചെയ്തിരിക്കുകയാണ് റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍. ഇപ്പോഴത്തെ 290 മുതല്‍ 400 കിലോമീറ്റര്‍ എന്ന ദൂരത്തിന് പകരം കൂറെക്കൂടി അകലേക്ക് കൃത്യമായ ലക്ഷ്യം ഭേദിക്കാവുന്ന മിസൈലാക്കി ബ്രഹ്മോസിനെ മാറ്റാനാണ് പുതിയ പരീക്ഷണം. 800 കിലോമീറ്റര്‍ ദൂരപരിധിയിലേക്ക് ശത്രുലക്ഷ്യം ലാക്കാക്കി ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ പായുന്ന ബ്രഹ്മോസ് വികസിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ ബ്രഹ്മോസ് ഒരു മെയ്‌ക്ക് ഇന്‍ ഇന്ത്യ സംരംഭമായിരിക്കും. അതിന് സാങ്കേതിക സഹായം റഷ്യ നല്‍കും.

Tags: BrahmosDefenceCruise missileOperation Sindoor 2.0Russia India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

7,000 ടൺ ഭാരമുള്ള മുങ്ങിക്കപ്പൽ ; കരുത്തോടെ അരിധമൻ സൈന്യത്തിനൊപ്പം നിലയുറപ്പിക്കുമ്പോൾ ഇന്ത്യ കൂടുതൽ സുരക്ഷിതം

India

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

India

കണ്ണടച്ച് തുറക്കുന്ന സമയം മതി , പാകിസ്ഥാന്റെ റൺവേകളും , ആയുധപ്പുരകളും കത്തിച്ചാമ്പലാകും ; ഇന്ത്യ നിർമ്മിക്കുന്നത് 1,000 കിലോ ഭാരമുള്ള വ്യോമ ബോംബുകൾ

India

അയണ്‍ ഡോമിനെ വെല്ലും ഇന്ത്യയുടെ പ്രൊജക്ട് കുശ ; അഞ്ച് സ്ക്വാഡ്രണുകൾ ഏറ്റെടുക്കാൻ വ്യോമസേന

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.