കുടുംബത്തിന്റെ സ്വകാര്യതയ്‌ക്ക് എപ്പോഴും പ്രാധാന്യം നൽകുന്ന നടനാണ് നാദിർഷ. അതിനാൽ തന്നെ വളരെ വിരളമായി മാത്രമാണ് കുടുംബ ചിത്രങ്ങൾ പോലും സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്നത്. പൊതുവേദികളിലും കുടുംബസമേതം പ്രത്യക്ഷപ്പെടുന്നത് ചുരുക്കമാണ്.
മൂത്തമകൾ ആയിഷയുടെ വിവാഹം അഞ്ച് വർഷം മുമ്പായിരുന്നു. അന്ന് ദിവസങ്ങളോളം നീണ്ടുനിന്ന വിവാഹ ആഘോഷത്തിന്റെെ വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.കാസർഗോട്ടെ പ്രമുഖ വ്യവസായിയായ ലത്തീഫ് ഉപ്പളയുടെ മകൻ ബിലാലാണ് ആയിഷയുടെ ഭർത്താവ്.
ഇപ്പോഴിതാ നാദിർഷയുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി എത്തിയിരിക്കുന്നു. അതിന്റെ ആഘോഷത്തിലും സന്തോഷത്തിലുമാണ് കുടുംബം. അഞ്ച് വർഷങ്ങൾക്കുശേഷം ആയിഷ ഒരു കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്.
അമ്പത്തിയാറാം വയസിൽ തന്റെ ആദ്യത്തെ പേരക്കുട്ടിയെ നാദിർഷ സ്വീകരിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കുഞ്ഞിന്റെ ക്രാഡിൽ സെറിമണി. കൊച്ചിയിൽ വെച്ച് താരനിബിഢമായിട്ടാണ് ചടങ്ങുകൾ നടന്നതെന്നാണ് റിപ്പോർട്ട്. കുഞ്ഞിന്റെ ക്രാഡിൽ സെറിമണി മാത്രമല്ല ആയിഷയുടെ ബേബി ഷവറും വളകാപ്പും എല്ലാം സ്വകാര്യ ചടങ്ങായിരുന്നു.
ഫലഖ് എന്നാണ് കുഞ്ഞിന് കുടുംബം നൽകിയിരിക്കുന്ന പേര്. പെൺകുഞ്ഞാണ് പിറന്നതെന്നും റിപ്പോർട്ടുകളുണ്ട്. ആയിഷയും സഹോദരി ഖദീജയും ആയിഷയുടെ ഭർത്താവ് ബിലാലുമെല്ലാം സോഷ്യൽമീഡിയ അക്കൗണ്ടുകൾ പ്രൈവറ്റായാണ് വെച്ചിരിക്കുന്നത്. അതിനാലാണ് ആയിഷയ്‌ക്ക് കുഞ്ഞ് പിറന്ന വിവരം താര കുടുംബത്തിന്റെ ആരാധകർ അറിയാതെ പോയത്. പക്ഷെ ചടങ്ങുകളിൽ എവിടേയും ദിലീപിന്റെ കുടുംബത്തിന്റെ സാന്നിധ്യമില്ല.
















