ഫരീദാബാദ്: 17 വയസ്സുകാരിയായ ദേശീയ ഷൂട്ടിംഗ് താരത്തെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ദേശീയ ഷൂട്ടിംഗ് പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ കേസെടുത്ത് ഹരിയാന പോലീസ്. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് നടപടി. ന്യൂദല്‍ഹിയിലെ ഡോ. കര്‍ണി സിംഗ് ഷൂട്ടിംഗ് റേഞ്ചില്‍ നടന്ന ദേശീയതല ഷൂട്ടിംഗ് മത്സരത്തിനിടെയാണ് സംഭവം നടന്നത്. പരിശീലത്തിന്‌റെ ഭാഗമെന്ന നിലയ്‌ക്ക് ഫരീദാബാദിലെ ഒരു ഹോട്ടലിലേക്കു വിളിച്ചുവരുത്തിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അങ്കുഷ് ഭരദ്വാജ് പീഡിപ്പിച്ചത്. നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ നിയമിച്ച 13 ദേശീയ പിസ്റ്റള്‍ പരിശീലകരില്‍ ഒരാളായ അങ്കുഷ് ഭരദ്വാജിനെ സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്.
സംഭവദിവസത്തെ എല്ലാ സിസിടിവി ക്യാമറ ദൃശ്യങ്ങളും ഉടന്‍ കൈമാറാന്‍ ഹോട്ടല്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫരീദാബാദ് പോലീസിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു.
















