പാലക്കാട്:മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ പരാതികളുമായി കൂടുതല്‍ വിദ്യാര്‍ഥികള്‍.ശിശു സംരക്ഷണ സമിതിയുടെ കൗണ്‍സിലിംഗിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ ദുരനുഭവം തുറന്നുപറഞ്ഞത്.
റിമാന്‍ഡിലുള്ള അധ്യാപകന്‍ അനില്‍ നിരവധി കുട്ടികളെ പീഡനത്തിനിരയാക്കിയെന്നാണ് പരാതികളില്‍ പറയുന്നത്. ആദ്യഘട്ടത്തില്‍ ശിശു സംരക്ഷണ സമിതി കൗണ്‍സിലിംഗ് നല്‍കിയ അഞ്ച് വിദ്യാര്‍ഥികളാണ് അനിലിനെതിരെ മൊഴി നല്‍കിയത്.
ശിശു സംരക്ഷണ സമിതി കൈമാറിയ അഞ്ച് വിദ്യാര്‍ഥികളുടെ പരാതിയില്‍ മലമ്പുഴ പൊലീസ് കേസെടുത്തു.യുപി ക്ലാസുകളിലെ ആണ്‍കുട്ടികളാണ് ലൈംഗിക പീഡനത്തിനിരയായത്.
കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ശിശു സംരക്ഷണ സമിതിയുടെ കൗണ്‍സിലിംഗ് വരും ദിവസങ്ങളിലും തുടരും.
















