കണ്ണൂര്‍: ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവര്‍ മരിച്ചു.നരവൂര്‍പാറ സ്വദേശി സുധിയാണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചയ്‌ക്ക് കൂത്തുപറമ്പിലെ ചെങ്കല്‍ ക്വാറിയിലാണ് അപകടം.
അപകട സമയത്ത് ലോറിയുടെ ക്യാബിനില്‍ ഇരിക്കുകയായിരുന്നു സുധി. ലോറിക്ക് മുകളില്‍ വീണ മണ്ണ് ജെസിബി ഉപയോഗിച്ച് നീക്കി സുധിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
















