കണ്ണൂർ: ബെംഗളൂരുവിൽനിന്നു മാരക മയക്കുമരുന്നുകൾ കൊണ്ടുവന്ന് കേരളത്തിലെ ഏജന്റുമാർക്ക് എത്തിച്ചു നല്കുന്ന ദമ്പതികൾ കണ്ണൂരിൽ പിടിയിൽ. ബെംഗളൂരുവിൽ താമസിക്കുന്ന തയ്യിൽ കൊയിലാണ്ടി ഹൗസിൽ ഷാഹുൽ ഹമീദ്, ഭാര്യ കുറ്റ്യാടി സ്വദേശിനി കക്കോട്ട് ചാലിൽ വീട്ടിൽ നജീമ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്നും 70.6 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
കണ്ണൂർ സിറ്റി പോലീസും ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടുന്നത്. സിറ്റി പൊലീസ് കമ്മീഷണർക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ ആശുപത്രി പരിസരത്ത് പോലീസ് നടത്തിയ റെയ്ഡിലാണ് ഇരുവരും വലയിലാകുന്നത്.















