Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊഴിലന്വേഷകരേ ‘അതിലേ അതിലേ…’; പറയുന്നത് മുൻമന്ത്രി തോമസ് െഎസക്കാണേ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2026, 12:35 pm IST
in Kerala, News

തിരുവനന്തപുരം: മുൻ ധനകാര്യമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ ടി.എം. തോമസ് ഐസക്കിന്റെ പരോക്ഷമായ പിണറായി സർക്കാർ വിമർശനം വിവാദമാകുന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാലിനും വിദ്യാഭ്യാസ-തൊഴിൽ വകുപ്പുമന്ത്രി ശിവൻ കുട്ടിക്കും വ്യവസായ മന്ത്രി പി. രാജീവനും ചങ്കിൽ കൊള്ളുന്നതാണ് വിമർശനം. ജനുവരി രണ്ടിന് എഴുതിയ ഫേസ്ബുക് പോസ്റ്റിലാണ് സിപിഎം നയിക്കുന്ന ഇടതുപക്ഷ സർക്കാരിനുള്ള വിമർശനം.
‘വിദ്യാർത്ഥികളേ ഇതിലേ ഇതിലേ…’ എന്നത് പ്രസിദ്ധ സിനിമാ സംവിധായകൻ ജോൺ എബ്രഹാമിന്റെ സിനിമയാണ്. 1972 ൽ ഇറങ്ങിയ സിനിമയാണിത്. അന്നത്തെ കേരളത്തിലെ വിദ്യാഭ്യാസ നയത്തിനെതിരേയുള്ള കർശന വിമർശനമാണിത്. ജോൺ എബ്രഹാം മാർക്‌സിസ്റ്റ് പാർട്ടിക്ക് ഇഷ്ടമില്ലാത്തവനായതിന് ഒരു കാരണവുമായി അത്. ഇഎംഎസ് സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിന്റെ തുടർച്ചയായി അച്യുതമേനോൻ ഭരിച്ച കാലം. അതാണ് വിമർശന വിധേയമായത്.
ജോൺ എബ്രഹാമിന്റെ അതേ നിലപാടിൽ കമ്യൂണിസ്റ്റ് സർക്കാരിനുള്ള വിമർശനവും ‘മലർന്നുകിടന്നുള്ള കാർക്കിച്ചുതുപ്പലു’മായിരിക്കുകയാണ് മുൻമന്ത്രി ഐസക്കിന്റെ വിമർശനം.
ഫേസ് ബുക്കിൽ തോമസ് ഐസക്ക് പറയുന്നത്, കേരളത്തിൽ ഐടിഐ പാസായ തൊഴിൽ അന്വേഷകരുണ്ടെങ്കിൽ തമിഴ്‌നാട്ടിലേക്ക് പൊയ്‌ക്കോളൂ എന്നാണ് ഐസക്ക് പറയുന്നത്. അവിടെ ഹുസൂറിൽ പോയി ജോലി ചെയ്യാൻ തയാറാണെങ്കിൽ ജോലി റെഡി എന്നാണ് വിവരണം.

ഇവിടെ പഠിച്ചിട്ട് ആ പഠിപ്പുകൊണ്ട് ഇവിടെ ജോലി ലഭിക്കില്ല, അതിനാൽ ഉദ്യോഗാർത്ഥികളെ അവിടേക്ക് കയറ്റി അയക്കാൻ സംസ്ഥാന സർക്കാർതന്നെ പദ്ധതി ഒരുക്കിയിരിക്കുന്നുവെന്നാണ് ഐസക്കിന്റെ വിവരണം. സ്വകാര്യ മേഖലയിലെ ഈ പദ്ധതി സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയാണ്. ഒരുകാലത്ത് ‘കമ്യൂണിസ്റ്റ് പാർട്ടിക്ക് കുത്തക മുതലാളിയും ബൂർഷ്വാസിയുമായിരുന്ന’ റ്റാറ്റായുടെ ഇലക്‌ട്രോണിക് സിറ്റിയിലാണ് ആപ്പിൾ ഫാക്ടറി. അതിനെയും ഐസക്ക് പരോക്ഷമായി വിമർശിക്കുന്നു. ആദ്യത്തെ 300 പേരുടെ ബാച്ച് പോകുന്ന ആറു ബസ്സുകളുടെ ഫഌഗ് ഓഫ് ചെയ്യുന്നത് മുഖ്യമന്ത്രി പിണറായിതന്നെയാണ്. തിരുവനന്തപുരം കനകക്കുന്നിൽ ജനുവരി 11 നാണ് ഫഌഗ് ഓഫ്. ‘വിജ്ഞാനകേരളം’ എന്നാണ് പദ്ധതിയുടെ പേരെന്നും ഹാസ്യാത്മകമായി വിമർശിക്കുന്ന ഐസക്ക്, തമിഴ്‌നാട്ടിലെ ഹൊസൂരിൽ ഒരുങ്ങുന്ന വ്യവസായ സംരംഭങ്ങളെക്കുറിച്ചും വിവരിക്കുന്നു. ഇതും പിണറായി സർക്കാരിനുള്ള കുത്താണ്. ആപ്പിൾ ഫോണിന്റെ ഭീമാകാരമായ അസംബ്ലിൻൈ ഫാക്ടറിയാണ് ഹൊസൂരിലൊരുങ്ങുന്നതെന്നാണ് വിവരണം.

തോമസ് ഐസക്ക് താൻ ഉൾപ്പെട്ട കമ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടി നയിക്കുന്ന സർക്കാരിന്റെ തൊഴിൽ,വിദ്യാഭ്യാസ വ്യവസായ, സാമ്പത്തിക നയങ്ങളെയാണ് വിമർശിക്കുന്നത്. അതേ സമയം നാലുവർഷം മുമ്പുവരെ താനുൾപ്പെടെ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ നയ നിലപാടുകൾക്കെതിരേയുമാണ് സ്വയം പരിഹസരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ജോൺ എബ്രഹാം പറഞ്ഞു, ‘വിദ്യാർത്ഥികളേ ഇതിലേ ഇതിലേ’, തോമസ് ഐസക്ക് പറയുന്നു, ‘ഉദ്യോഗാർത്ഥികളേ ദാ അതിലേ അതിലേ…’

ജോൺ എബ്രഹാമിന്റെ സിനിമയുടെ കഥ ഇങ്ങനെ:

കേരളത്തിലെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെയുള്ള വിമർശനമായിരുന്നു ഈ സിനിമ. ഫുട്‌ബോൾ കളിക്കിടെ പന്ത് തട്ടി സ്‌കൂൾ സ്ഥാപകന്റെ പ്രതിമ തകരുന്നു. അത് ശരിയാക്കാൻ പന്ത് തട്ടിയ രാജു എന്ന വിദ്യാർത്ഥി പണം കൊടുക്കണം ഇല്ലെങ്കിൽ പഠിപ്പുനിൽക്കും. ഷൂ പോളിഷ് ചെയ്തും ലോട്ടറി വിറ്റും കുട്ടികൾ പണം സ്വരൂപിക്കുന്നു. ഒടുവിൽ സ്‌കൂൾ മാനേജ്‌മെന്റ് തന്നെ പ്രതിമ നന്നാക്കാൻ ഉള്ള നടപടി എടുക്കുന്നു. കുട്ടികൾ ഉണ്ടാക്കിയ പണം കൊണ്ട് അവരെ വിനോദയാത്രയ്‌ക്ക് കൊണ്ടുപോകുന്നു. ഇതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

 

Tags: Employment#KeralaGovt#ThomasIscac#Thozhil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഡാറ്റാ മോഷണം: എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളെക്കുറിച്ചുള്ള വിവരങ്ങളും മുഖ്യമന്ത്രി ചോർത്തി

Kerala

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

Kerala

കേന്ദ്ര സര്‍ക്കാര്‍ നിയമനം വഴി യുവാക്കള്‍ രാജ്യത്തോടുള്ള വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് സുരേഷ് ഗോപി

Kerala

ആദിവാസി സ്ത്രീക്ക് സിപിഎം തൊഴില്‍ നിഷേധിച്ച സംഭവം: ബിജെപിയുടെ പരാതിയില്‍ റിപ്പോര്‍ട്ട് തേടി

Kerala

‘തൊഴിലുറപ്പ’ പദ്ധതിയിലെ ഈ മാറ്റങ്ങൾ ഏറെ ഗുണകരമാണ്…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.