ന്യൂദല്‍ഹി: ഭാരതത്തിന്റെ സ്വതന്ത്ര വ്യാപാര കരാര്‍ പങ്കാളികളായ രാജ്യങ്ങളുടെ വ്യാപാരകമ്മി കുത്തനെ വര്‍ദ്ധിക്കുകയാണെങ്കിലും ഭാരതത്തിന്റെ ഇലക്ട്രോണിക്‌സ് കയറ്റുമതി ആഗോളതലത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുകയാണെന്ന് നിതി ആയോഗ്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ സ്വതന്ത്ര വ്യാപാര പങ്കാളികളുമായുള്ള ഭാരതത്തിന്റെ വ്യാപാര കമ്മി മുന്‍ വര്‍ഷത്തേ അപേക്ഷിച്ച് 59.2 ശതമാനം വര്‍ദ്ധിച്ചുവെന്ന് ഇന്നലെ പുറത്തിറക്കിയ നിതി ആയോഗിന്റെ ‘ട്രേഡ് വാച്ച് ക്വാര്‍ട്ടര്‍ലി’ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2025ല്‍ ഭാരതം ഒമാന്‍, ന്യൂസിലന്‍ഡ്, യുകെ എന്നീ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിട്ടു. നിലവില്‍ ഇസ്രായേല്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളുമായി പ്രിഫറന്‍ഷ്യല്‍ ട്രേഡ് എഗ്രിമെന്റ് പരിഗണനയിലുണ്ട്.














