ധാക്ക: ബംഗ്ലാദേശില്‍ ഇസ്ലാമിസ്റ്റ് ഭീകരര്‍ ഹിന്ദുവേട്ട തുടരുന്നു. ഇന്നലെ മോഷണ കുറ്റം ആരോപിച്ച് ഹിന്ദു യുവാവിനെ അക്രമി സംഘം മര്‍ദ്ദിച്ചവശനാക്കിയ ശേഷം കനാലിലെറിഞ്ഞ് കൊന്നു. നവോഗാവില്‍ താമസിക്കുന്ന മിഥുന്‍ സര്‍ക്കാര്‍ എന്ന യുവാവിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഇതോടെ ബംഗ്ലാദേശില്‍ ഇസ്ലാമിസ്റ്റ് ഭീകരരുടെ അക്രമണത്തില്‍ മരിച്ച ഹിന്ദു യുവാക്കളുടെ എണ്ണം ഏഴായി.
ഇന്നലെ രാവിലെയാണ് അക്രമി സംഘം മിഥുനെ മോഷണക്കുറ്റം ആരോപിച്ച് കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചത്. വടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചവശനാക്കിയ ശേഷം മിഥുനെ അക്രമിസംഘം തെരുവിലൂടെ വലിച്ചിഴച്ചു. ഗുരുതരമായി പരിക്കേറ്റ മിഥുനെ പിന്നീട് ഇസ്ലാമിസ്റ്റ് ഭീകരര്‍ കനാലിലേക്കെറിയുകയായിരുന്നു. തുടര്‍ന്ന് കനാലിന് സമീപത്തുള്ളവരാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് അഗ്‌നിശമന സേനയുടെ സഹായത്തോടെ കനാലില്‍ നടത്തിയ തെരച്ചിലില്‍ മിഥുന്റെ മൃതദേഹം കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യുന്നുവെന്ന് നവോഗാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഭാരത വിരുദ്ധനും വിദ്യാര്‍ത്ഥി നേതാവുമായ ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ മരണശേഷമാണ് ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായി ആക്രമണം തുടര്‍ച്ചയായി ഉണ്ടാകുവാന്‍ തുടങ്ങിയത്. ഹിന്ദു യുവാക്കളെ തെരഞ്ഞു പിടിച്ചാണ് ഇസ്ലാമിസ്റ്റ് ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തുന്നത്.













