Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീപത്മനാഭസ്വാമിക്ഷേത്ര ലക്ഷദീപം 14ന്; ഏഴാം മുറയിലെ ജപം തുടങ്ങി, മാര്‍കഴി കളഭം ഇന്നു മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2026, 06:57 am IST
in Kerala

തിരുവനന്തപുരം: രാജ്യാഭിവൃദ്ധിക്കും പ്രജാക്ഷേമത്തിനുമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ 2025 നവംബര്‍ 20ന് ആരംഭിച്ച മുറജപം അവസാന ഘട്ടത്തിലേക്ക്. അവസാന മുറയായ ഏഴാം മുറയുടെ ജപം ഇന്നലെ ആരംഭിച്ചു.

എട്ടുദിവസത്തെ വേദമന്ത്ര ജപമാണ് ഒരു മുറ. എട്ടു മുറകളിലായി 56 ദിവസം നീണ്ടുനില്‍ക്കുന്നതാണ് മുറജപം. ഓരോ മുറയും അവസാനിക്കുമ്പോള്‍ മുറശീവേലി നടക്കും. ഇന്നലെ ആരംഭിച്ച ഏഴാം മുറയില്‍ ജനുവരി 14ന് ലക്ഷദീപത്തോടുകൂടി മകരശീവേലി നടക്കും. 12 ദിവസം നീളുന്ന പ്രത്യേക കളഭാഭിഷേകം ഡിസംബര്‍ 27 മുതല്‍ ജനുവരി 7 വരെ നടന്നു. മാര്‍കഴി കളഭം ഇന്നു മുതല്‍ 14 വരെ നടത്തും. 13ന് ലക്ഷദീപത്തിന്റെ ട്രയല്‍ നടക്കും. 14ന് വൈകിട്ട് അഞ്ചിനാണ് ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുക. ശീവേലി ദര്‍ശനമാണ് പ്രധാന ചടങ്ങ്. ദീപാരാധനയും ഉണ്ടാകും. ശീവേലിപ്പുരയിലും ഗോപുരത്തിലുമാണ് വിളക്കുകള്‍ തെളിയിക്കുന്നത്. ലക്ഷദീപ ചടങ്ങുകള്‍ ദര്‍ശിക്കാന്‍ ക്ഷേത്രത്തിന് പുറത്ത് എല്‍ഇഡി വാള്‍ സ്ഥാപിക്കും. 15നും 16നും ദീപാലങ്കാരം ദര്‍ശിക്കാന്‍ ഭക്തര്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്.

ദീപാരാധനയ്‌ക്കുശേഷം 8.30ന് ആരംഭിക്കുന്ന മകരശീവേലിയ്‌ക്കു ശ്രീപത്മനാഭസ്വാമി, ശ്രീനരസിംഹസ്വാമി, ശ്രീകൃഷ്ണസ്വാമി എന്നീ ദേവന്മാര്‍ക്ക് തിരുവിതാംകൂര്‍ രാജവംശത്തിലെ സ്ഥാനികന്‍ അകമ്പടി സേവിക്കും. വിഗ്രഹങ്ങള്‍ പുഷ്പാലംകൃതമായ ഗരുഡവാഹനത്തിലാണ് എഴുന്നള്ളിക്കുന്നത്. ലക്ഷദീപത്തോടനുബന്ധിച്ച് ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ബാര്‍കോഡിങ് സംവിധാനമുള്ള പാസുകള്‍ ഏര്‍പ്പെടുത്തി. 15,000 പാസുകളാണ് നല്‍കുന്നത്.

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് 1750 ലാണ് ആദ്യ ലക്ഷദീപം നടത്തിയത്. ഋക്, യജുര്‍, സാമവേദങ്ങളായിരുന്നു ജപിച്ചിരുന്നത്. ഇത്തവണ അഥര്‍വ വേദവും ജപിക്കുന്നുണ്ട്. 8 ദിവസം വീതമുള്ള 7 മുറകളിലായി 56 ദിവസം നീണ്ടു നില്‍ക്കുന്നതാണ് മുറ ജപ ചടങ്ങുകള്‍. രാവിലെ ആറര മുതല്‍ എട്ടര വരെയും 9 മുതല്‍ 11 വരെയുമാണ് വേദ മന്ത്ര ജപവും സഹസ്രനാമ ജപവും നടത്തുക. പത്മതീര്‍ത്ഥ കരയില്‍ വൈകിട്ട് 6 മുതല്‍ 7 വരെ ജല ജപം. ഓരോ മുറയും അവസാനിക്കുന്ന എട്ടാം നാള്‍ രാത്രി 8.30ന് മുറ ശീവേലി നടക്കും. ക്ഷേത്രം സ്ഥാനി മൂലം തിരുനാള്‍ രാമവര്‍മയാണ് അകമ്പടി സേവിക്കുന്നത്. ജപം കഴിഞ്ഞ് എട്ടരയോഗം പോറ്റിമാര്‍ ജപക്കാര്‍ക്ക് ദക്ഷിണ നല്‍കും.

നവംബര്‍ 27ന് നടന്ന ആദ്യ മുറയുടെ ശീവേലി അനന്ത വാഹനത്തിലായിരുന്നു. ഡിസംബര്‍ 5ന് നടന്ന രണ്ടാം മുറ ശീവേലി കമല വാഹനത്തിലും 13ന് ഇന്ദ്ര വാഹനത്തിലും 21ന് പള്ളി നിലാവ് വാഹനത്തിലും 29ന് ഇന്ദ്ര വാഹനത്തിലും ജനുവരി ആറിന് പള്ളിനിലാവ് വാഹനത്തിലുമാണ് നടന്നത്. ലക്ഷദീപച്ചടങ്ങ് നടത്തുന്ന ജനുവരി 14ന് മകര ശീവേലി നടത്തും. ശ്രീ ബലിപ്പുരയില്‍ വൈകിട്ട് 4 മുതല്‍ 6 വരെ പൊതു സഹസ്ര നാമ ജപം നടത്താന്‍ അവസരമുണ്ടാകും.

ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍, തിരുനാവായ വാധ്യാന്‍, തൃശൂര്‍ വാധ്യാന്‍, കൈമുക്ക് വൈദികന്‍, പന്തല്‍ വൈദികന്‍, കപ്ലിങ്ങാട്, ചെറുമുക്ക് വൈദികര്‍ എന്നിവര്‍ ജപത്തിന് എത്തിയിരുന്നു. ശൃംഗേരി, ഉഡുപ്പി, ഉത്രാദി മഠം, കാഞ്ചീപുരം എന്നീ മഠങ്ങളില്‍ നിന്നുള്ള സംന്യാസിമാര്‍ക്ക് പുറമേ ഹൈദരാബാദിലുള്ള ചിന്നജീയര്‍ സ്വാമികളും ഇക്കുറി മുറജപത്തില്‍ പങ്കെടുത്തു.

Tags: SREE PADMANABHASWAMY TEMPLEലക്ഷദീപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുറ തെറ്റാതെ വേദമന്ത്രജപത്തിനു സമാപനം; ശ്രീപദ്മനാഭ സന്നിധിയില്‍ ലക്ഷദീപം നാളെ

കേരള ഗ്രാമീണ്‍ ബാങ്ക് നല്‍കുന്ന ബാരിക്കേഡുകള്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യ വര്‍മ്മയുടെ സാന്നിധ്യത്തില്‍ ബാങ്ക് ചെയര്‍പേഴ്‌സണ്‍ വിമല വിജയഭാസ്‌കര്‍ ക്ഷേത്ര അധികൃതര്‍ക്ക് കൈമാറുന്നു
Kerala

കേരള ഗ്രാമീണ്‍ ബാങ്ക് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് 100 ബാരിക്കേഡുകള്‍ നല്‍കി

Kerala

വേദമന്ത്രങ്ങള്‍ മുഴങ്ങി; ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ മുറജപത്തിന് തുടക്കമായി

Kerala

വേദമണ്ഡപം ഇന്ന് വൈകിട്ട് തുറക്കും; ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ മുറജപം നാളെ തുടങ്ങും, ലക്ഷദീപം 14ന്

Kerala

മന്ത്രോച്ചാരണങ്ങള്‍ ഉയരാന്‍ ദിവസങ്ങള്‍ മാത്രം; പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപത്തിനുള്ള ഒരുക്കങ്ങളായി

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.