Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തിരുപ്രംകുണ്ഡ്രത്തില്‍ വീണ്ടും ഹിന്ദുവിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2026, 06:04 am IST
in Editorial

ഒന്നിനു പുറകെ ഒന്നായി ഹിന്ദുവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്ന തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ് ഹിന്ദുക്കളുടെ പുണ്യസ്ഥലമായ തിരുപ്രംകുണ്ഡ്രം മലമുകളില്‍ സ്ഥിതി ചെയ്യുന്ന പുരാതന ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കാന്‍ അനുമതി നല്‍കിയ കീഴ്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിന്റെ വിധി. ഹിന്ദുക്കളുടെ ആരാധനയ്‌ക്ക് എതിരായ അപ്പീലുകള്‍ തള്ളിയ ഹൈക്കോടതി, ക്രമസമാധാന പാലനത്തിന്റെ പേരുപറഞ്ഞ് സര്‍ക്കാര്‍ സൃഷ്ടിച്ച ‘സാങ്കല്പിക ഭയം’ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. എം. കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഭരണത്തില്‍ നിരന്തരം അടിച്ചമര്‍ത്തലുകള്‍ നേരിടുന്ന ഹിന്ദുക്കള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതും, ആഹ്ലാദം പകരുന്നതുമാണ് ഈ വിധിന്യായം.

തിരുപ്രംകുണ്ഡ്രം സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന്റെ ഭരണസമിതി ദീപത്തൂണില്‍ കാര്‍ത്തിക ദീപം കൊളുത്തണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഉത്സവദിവസം ഈ ഉത്തരവ് പാലിക്കപ്പെടാതിരുന്നത് കോടതിയലക്ഷ്യമാണെന്ന് കോടതി രേഖപ്പെടുത്തിയിരുന്നു. ഇതൊന്നും ഡിഎംകെ സര്‍ക്കാര്‍ വകവെച്ചില്ല. ഇതിനെതിരെ സര്‍ക്കാരും സമീപത്തെ മുസ്ലിം ദര്‍ഗ അധികൃതരും തമിഴ്നാട് വഖഫ് ബോര്‍ഡും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഇതിനിടെ, തിരുപ്രംകുണ്ഡ്രത്തില്‍ ദീപം തെളിയിക്കാന്‍ ഉത്തരവിട്ട ജഡ്ജിയെ ഇംപീച്ചുചെയ്യുമെന്ന് ഡി എം കെ സര്‍ക്കാര്‍ ഭീഷണി മുഴക്കുകയും, ഇതിനായി എംപിമാരുടെ പിന്തുണ തേടുകയും ചെയ്തു. അതിശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് പിന്മാറിയത്. ഏതൊക്കെ തരത്തില്‍ നീതി നിഷേധിക്കപ്പെട്ടാലും ഹിന്ദുക്കള്‍ക്ക് അനുകൂലമായി തീരുമാനമെടുക്കാന്‍ ഒരു കോടതിയേയും അനുവദിക്കില്ലെന്ന തമിഴ്നാട് സര്‍ക്കാരിന്റെ മനോഭാവമാണ് ഇതില്‍ പ്രകടമായത്. നിയമവിരുദ്ധവും ഹിന്ദു വിരുദ്ധവും മതേതരവിരുദ്ധവുമായ ഈ മനോഭാവത്തെയാണ് ഹൈക്കോടതി കടന്നാക്രമിച്ചിരിക്കുന്നത്. ഈ വിധിക്കെതിരെയും അപ്പീല്‍ പോകുമെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ പറയുന്നത്.

ജനങ്ങളില്‍ ഭിന്നത സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും, ഇത്തരമൊരു സാഹചര്യത്തിലേക്ക് തരംതാഴരുതെന്നും മദ്രാസ് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. വിശ്വാസികള്‍ക്ക് കാണാന്‍ വേണ്ടിയാണ് ഉയര്‍ന്ന സ്ഥലത്ത് ദീപം തെളിയിക്കാന്‍ ആവശ്യപ്പെട്ടത്. അത് അംഗീകരിക്കാതെ സമുദായങ്ങള്‍ക്കിടയില്‍ അവിശ്വാസം വളര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തുകയും ചെയ്തു. സര്‍ക്കാര്‍ തന്നെ അസ്വസ്ഥത സ്പോണ്‍സര്‍ ചെയ്താല്‍ സമാധാനം തകരുമെന്നും കോടതി പറഞ്ഞു. ഒരു സര്‍ക്കാരിനെതിരെ നീതിപീഠത്തിന് നടത്താവുന്ന കടുത്ത വിമര്‍ശനമാണിത്. പക്ഷേ ഇതില്‍നിന്നും പാഠം പഠിക്കാന്‍ കടുത്ത ഹിന്ദുവിരുദ്ധനായ മുഖ്യമന്ത്രി സ്റ്റാലിന്‍ തയ്യാറാവുമെന്ന് തോന്നുന്നില്ല.
തിരുപ്രംകുണ്ഡ്രത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന പ്രശ്നമല്ല ഇത്. സനാതന ധര്‍മ്മം കൊവിഡ് മഹാമാരി പോലെയാണെന്ന് പ്രഖ്യാപിച്ചയാളാണല്ലോ മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ ഉദയ നിധി. ഡിഎംകെ സര്‍ക്കാരിന്റെ അടിസ്ഥാനപരമായ മനോഭാവമാണിത്. ഇതു മുന്‍നിര്‍ത്തിയാണ് ഹിന്ദുക്കള്‍ക്കെതിരെ ഓരോ നടപടിയും സ്വീകരിക്കുന്നത്. ഹിന്ദുക്കളെ കൂടുതല്‍ ശിഥിലീകരിക്കുകയും, മുസ്ലിം വോട്ടു ബാങ്കിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയുമാണ് ഡിഎംകെയുടെ രാഷ്‌ട്രീയ അജണ്ട. ഇതുതന്നെയാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ ഒക്കച്ചെങ്ങായി പിണറായി വിജയന്‍ കേരളത്തിലും നടപ്പാക്കിയത്. ഇതിന്റെ തിരിച്ചടിയാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. തിരുപ്രംകുണ്ഡ്രത്തിലെ ഹൈക്കോടതി വിധി ഹിന്ദു വിരുദ്ധരായ എല്ലാ ഭരണാധികാരികള്‍ക്കുമുള്ള മുന്നറിയിപ്പാണ്.

Tags: TamilnaduLord MurugaChief Minister MK StalinMadurai Thirupramkundram HillAnti-Hindu policies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

India

തമിഴ്‌നാട്ടിൽ എൻ‌ഡി‌എ സർക്കാർ അധികാരത്തിലെത്തും ! അഭിപ്രായ സർവേയിൽ ഡിഎംകെയുടെ അപ്രമാധിപത്യം കുറഞ്ഞു

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

India

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി നൽകാൻ മന്ത്രിസഭ അംഗീകാരം നൽകി ; ജൽ ജീവൻ ദൗത്യം 2028 വരെ നീട്ടി

Vicharam

കീഴടിയില്‍ നിന്ന് കുഴിച്ചെടുക്കുന്നത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.