തിരുവനന്തപുരം : അധ്യാപകന്‍ ആര്‍ത്തവത്തിന്റെ പേരില്‍ വിദ്യാര്‍ഥിനികളെ അപമാനിച്ചുവെന്ന് പരാതിപ്പെട്ട് തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍.കോളേജ് പ്രിന്‍സിപ്പാളിന് 14ഓളം വിദ്യാര്‍ഥിനികളാണ് പരാതി നല്‍കിയത്. ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റിലെ എച്ച് ഒ ഡി രമേശിനെതിരെയാണ് വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയത്.
പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ വച്ച് നടന്ന ഏഴു ദിവസത്തെ എന്‍ എസ് എസ് ക്യാമ്പിനിടെ അധ്യാപകന്‍ വിദ്യാര്‍ഥിനികളെ അപമാനിച്ചെന്നാണ് പരാതി.ക്യാമ്പിന്റെ ഭാഗമായി ഉളള ചില മത്സരങ്ങളില്‍ ചില വിദ്യാര്‍ഥിനികള്‍ക്ക് പങ്കെടുക്കാന്‍ കഴിയാതെ വന്നപ്പോഴാണ് അധ്യാപകന്‍ അശ്ലീല പരാമര്‍ശം നടത്തിയത്.
ചില വിദ്യാര്‍ഥിനികള്‍ ആര്‍ത്തവത്തിന്റെ പേരില്‍ മാറി നില്‍ക്കുന്നു. ആര്‍ത്തവം ആണെന്ന് അറിയാന്‍ വസ്ത്രം ഊരി നോക്കാന്‍ പറ്റില്ലല്ലോ…ആത്മാഭിമാനം ഇല്ലാത്ത നിലയ്‌ക്ക് പോയി ചത്തൂടെ എന്നും അധ്യാപകന്‍ ചോദിച്ചെന്ന് വിദ്യാര്‍ഥിനികള്‍ പരാതിയില്‍ പറയുന്നു.അധ്യാപകനെതിരെ അച്ചടക്ക നടപടി എടുത്തില്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കുമെന്ന് വിദ്യാര്‍ഥിനികള്‍ മുന്നറിയിപ്പ് നല്‍കി.
















