ന്യൂദല്‍ഹി: വധശ്രമങ്ങളും വധഭീഷണികളും മോദിയ്‌ക്ക് പുത്തരിയല്ല. മോദിയെ വധിക്കാന്‍ എത്രയോ കാലമായി ശത്രുക്കള്‍ ശ്രമിച്ചിട്ടുണ്ട്. മോദി ഗുജറാത്തിന്റെ പ്രധാനമന്ത്രിയായ ശേഷം കോണ്‍ഗ്രസ് നേതാക്കളുടെ ഒത്താശയോടെ പല വധശ്രമങ്ങളും മോദിയ്‌ക്കെതിരെ ഉണ്ടായിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ പാകിസ്ഥാന്‍ സൗഹൃദത്തിന്റെ ഏറ്റവും പ്രധാനകണ്ണിയായ മണിശങ്കര്‍ അയ്യര്‍ പാകിസ്ഥാനോട് മോദിയെ നീക്കം ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച സംഭവവും മറക്കാറായിട്ടില്ല. 2014ല്‍ മോദിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതിന് ശേഷം അധികം വൈകാതെയായിരുന്നു മണിശങ്കര്‍ അയ്യര്‍ പാകിസ്ഥാനില്‍ ചെന്ന് ഇത്തരമൊരു അഭ്യര്‍ത്ഥന നടത്തിയത്. മോദി ഉള്ളിടത്തോളം കാലം പാകിസ്ഥാനുമായുള്ള ഭാരതത്തിന്റെ ബന്ധം ശരിയാവില്ലെന്നായിരുന്നു അന്ന് മണി ശങ്കര്‍ അയ്യര്‍ പാകിസ്ഥാന്‍ നേതാക്കളോട് പറഞ്ഞത്. ഇതിന്റെ വ്യംഗാര്‍ത്ഥം വ്യക്തം.
2014ലെ ദേശീയ തെരഞ്ഞെടുപ്പ് കാലത്ത് ബീഹാറില്‍ നടന്ന ചില ബോംബ് സ്ഫോടനങ്ങള്‍ മോദിയെ വധിക്കാനായിരുന്നു. അതുപോലെ ഗുജറാത്ത് കലാപനാളില്‍ . അഹമ്മദാബാദിലെ ആശുപത്രിയില്‍ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റവരെ കാണാന്‍ എത്തുന്ന മോദിയെ വധിക്കാന്‍ ശ്രമമുണ്ടായിരുന്നു. പക്ഷെ മോദി അതില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
അതുപോലെ പൗരത്വ ബില്‍ നടപ്പാക്കിയപ്പോള്‍ അതിനെതിരെ ഉമര്‍ഖാലിദിന്റെയും ഷെര്‍ജദീല്‍ ഇമാമിന്‍രെയും നേതൃത്വത്തില്‍ രാജ്യത്താകെ കലാപമുണ്ടാക്കി മോദിയെ വധിക്കാനോ അതല്ലെങ്കില്‍ അധികാരഭ്രഷ്ടനാക്കാനോ ശ്രമമുണ്ടായി. എന്നാല്‍ ഇത് പരാജയപ്പെട്ടു. അന്ന് ഇന്ത്യയുടെ ചിക്കന്‍ നെക്കായ സിലിഗുരിയില്‍ തടസ്സമുണ്ടാക്കി ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ വെട്ടിമുറിച്ചുമാറ്റാന്‍ ഉമര്‍ ഖാലിദും ഷെര്ജീല് ഇമാമും ആഹ്വാനം ചെയ്തിരുന്നു. അന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഭൂപ്രദേശമായ ചിക്കന്‍ നെക്ക് എന്ന് വിളിക്കുന്ന സിലിഗുരിയെ ബ്ലോക്ക് ചെയ്യാന്‍ അഞ്ച് ലക്ഷം മുസ്ലിങ്ങളോട് അവിടെ കുത്തിയിരിപ്പ് സമരം നടത്താനാണ് ഉമര്‍ ഖാലിദും ഷെര്ജീല് ഇമാമും ആഹ്വാനം ചെയ്തത്. അന്ന് 53 പേര്‍ കൊല്ലപ്പെട്ട ആ കലാപം അടിച്ചമര്‍ത്തപ്പെട്ടു. അഞ്ച് വര്‍ഷമായി രാജ്യദ്രോഹികളായ ഉമര്‍ ഖാലിദും ഷെര്ജീല് ഇമാമും ജയിലിലാണ്.
ഈയിടെ സുപ്രീംകോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ജെഎന്‍യുവില്‍ മോദി സര്‍ക്കാരിനെതിരെ ഇടത് വിദ്യാര്‍ത്ഥികളുടെ സമരം തുടങ്ങിയിരിക്കുന്നത്. കപില്‍ സിബലിന്റെ നേതൃത്വത്തില്‍ ഉമര്‍ഖാലിദിന് ജാമ്യം ലഭിക്കാന്‍ പല സമ്മര്‍ദ്ദതന്ത്രങ്ങളും ഉപയോഗിച്ചിരുന്നു. ന്യൂയോര്‍ക്കിലെ മേയരായ സൊഹ്റാന്‍ മംദാനി ഉമര്‍ ഖാലിദിന് അയച്ച ഒരു കത്തും എട്ട് ഇന്ത്യാ വിരുദ്ധരായ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുടെ കത്തും വരെ സമ്മര്‍ദ്ദം ചെലുത്താനായി ഉപയോഗിച്ചു. പക്ഷെ സുപ്രീംകോടതി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞു. ഇതോടെ ജെഎന്‍യുവില്‍ ഇടത് വിദ്യാര്‍ത്ഥിയുണിയനുകളുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചിരിക്കുകയാണ്. ഈയിടെ ഇടത് വിദ്യാര‍്ത്ഥി സംഘടനകള്‍ അധികാരത്തില്‍ എത്തിയതോടെ ജെഎന്‍യു വീണ്ടും വലിയ മോദി വിരുദ്ധ സമരത്തിന്റെ വേദിയായിരിക്കുകയാണ്. മോദിയുടെയും അമിത് ഷായുടെയും ശവകുടീരം ജെഎന്‍യുവില്‍ എന്ന രീതിയിലുള്ള പ്രകോപനമുദ്രാവാക്യങ്ങള്‍ വരെ ജെഎന്‍യുവില്‍ ഉയരുകയാണ്.
















