കാസര്‍ഗോഡ്: കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞതിന് പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചയാള്‍ തൂങ്ങിമരിച്ച നിലയില്‍. ഉപ്പള മണ്ണംകുഴി പുതുക്കുടി ഹമീദ് അലിയെ (65) ആണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കര്‍ണാടകയില്‍ തിങ്കളാഴ്ച ആണ് ഇയാള്‍ കെഎസ്ആര്‍ടിസി ബസിനു കല്ലെറിഞ്ഞത്. മംഗളൂരു ഭാഗത്തുനിന്നു കാസര്‍കോട്ടേക്കു വരികയായിരുന്ന ബസിനാണ് തലപ്പാടിയില്‍ വച്ച് കല്ലെറിഞ്ഞത്. ബസിന്റെ പിന്‍ഭാഗത്തെ ചില്ല് തകര്‍ന്നു.മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത ഹമീദ് അലിയെ കര്‍ണാടകയിലെ ഉള്ളാല്‍ പൊാലീസിനു കൈമാറി.
കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഉള്ളാല്‍ പൊലീസ് ഹമീദ് അലിയെ വിട്ടയച്ചു. തലപ്പാടിയില്‍നിന്ന് മഞ്ചേശ്വരത്തേക്കു വരാന്‍ മൂന്ന് ബസുകള്‍ക്ക് കൈ കാണിച്ചിട്ടും നിര്‍ത്താതിരുന്നതിനാലാണ് കല്ലെറിഞ്ഞതെന്നാണ് ഇയാള്‍ പൊലീസിനോടു പറഞ്ഞത്.
















