കണ്ണൂര്‍: ചൂടുവെള്ളം ദേഹത്തുവീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പൊന്ന്യം എല്‍പി സ്‌കൂള്‍ അദ്ധ്യാപികയും ചമ്പാട് അരയാക്കൂല്‍ ഋഷിക്കര വടക്കയില്‍ രഞ്ജിത്തിന്റെ ഭാര്യയുമായ അമൃത (36)യാണ് മരിച്ചത്. അടുപ്പില്‍ നിന്നും ചൂടുവെള്ളം ദേഹത്തേക്കു മറിഞ്ഞ് പൊള്ളലേല്‍ക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ഭര്‍തൃവീട്ടില്‍ വച്ചാണ് സംഭവം. തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ് രഞ്ജിത്ത് പാനൂരില്‍ സാഗര്‍ ഇലക്ട്രിക്കല്‍സ് നടത്തുകയാണ്.
മദര്‍ തെരേസ സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥിനി ദക്ഷ മകളാണ്.
















