തിരുവനന്തപുരം: പാല്‍ വില കൂട്ടുമെന്ന് വ്യക്തമാക്കി മില്‍മ. തീരുമാനം അടുത്ത ഭരണ സമിതി യോഗത്തില്‍ ഉണ്ടാകും. വില വര്‍ധിപ്പിക്കണമെന്ന് ക്ഷീര കര്‍ഷകര്‍ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്. ലിറ്ററിന് അഞ്ച് രൂപ വരെ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.
ക്ഷീര കര്‍ഷകര്‍ കൊഴിഞ്ഞുപോകുന്നുണ്ട്. അവരെ സംരക്ഷിക്കേണ്ടതുണ്ടെന്നും അതിനാലാണ് പാല്‍ വില വര്‍ധിപ്പിക്കേണ്ടിവരുന്നതെന്നും ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. എത്ര രൂപ വര്‍ധിപ്പിക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ ഭരണസമിതി യോഗത്തില്‍ ചര്‍ച്ചചെയ്യും.
പാല്‍വില കൂട്ടേണ്ട സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഈ നീക്കം.
















