Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ-ടെറ്റ് പ്രതിസന്ധി: കേന്ദ്രഇടപെടല്‍ തേടി എന്‍ടിയു; കേന്ദ്രവിദ്യാഭ്യാസമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 07:50 pm IST
in Kerala
കെ-ടെറ്റുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയാവശ്യപ്പെട്ട് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് എന്‍ടിയു സംസ്ഥാന ജനറല്‍സെക്രട്ടറി ടി. അനൂപ് കുമാര്‍ നിവേദനം നല്‍കുന്നു. എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പ്രഭാകരന്‍ നായര്‍ സമീപം.

കെ-ടെറ്റുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയാവശ്യപ്പെട്ട് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് എന്‍ടിയു സംസ്ഥാന ജനറല്‍സെക്രട്ടറി ടി. അനൂപ് കുമാര്‍ നിവേദനം നല്‍കുന്നു. എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പ്രഭാകരന്‍ നായര്‍ സമീപം.

ന്യൂദല്‍ഹി: കേരളത്തിലെ അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്)യുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അതീവഗുരുതരമായ പ്രതിസന്ധി പരിഹരിക്കണമെന്നും സംസ്ഥാനസര്‍ക്കാരിന്റെ വീഴ്ചകള്‍ക്ക് അധ്യാപകരെ ബലിയാടാക്കരുതെന്നും ആവശ്യപ്പെട്ട് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു ) നേതാക്കള്‍ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ നിവേദനം നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പ്രഭാകരന്‍ നായരും ഒപ്പമുണ്ടായിരുന്നു. വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.

സുപ്രീംകോടതി വിധിയിലൂടെ സംജാതമായ പ്രതിസന്ധിക്ക് കാരണം, സംസ്ഥാനം മാറി മാറി ഭരിച്ച യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകള്‍ നടത്തിയ നിയമവിരുദ്ധമായ ഇടപെടലുകളാണെന്ന് എന്‍ടിയു നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍ദ്ദേശിച്ച സമയത്ത് പരീക്ഷ നടത്താതെയും ഭരണഘടനാവിരുദ്ധമായ ഉത്തരവുകള്‍ ഇറക്കിയും സംസ്ഥാനം ഭരിച്ച ഇടതു-വലതു സര്‍ക്കാരുകള്‍ അധ്യാപകരെ വഞ്ചിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ അധ്യാപകര്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന് സംഘം മന്ത്രിയെ ധരിപ്പിച്ചു.

കുട്ടികളുടെയും അധ്യാപകരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി അനുഭാവപൂര്‍ണ്ണമായ നടപടി സ്വീകരിക്കാമെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി അറിയിച്ചതായി എന്‍ടിയു സംസ്ഥാനജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ കൂടിക്കാഴ്ചയ്‌ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു.

നിവേദനത്തിലെ പ്രധാന ഭാഗങ്ങൾ:

കുട്ടികളുടെ മൗലികാവകാശമായ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന 2009-ലെ വിദ്യാഭ്യാസ അവകാശ നിയമവും (RTE Act), 2010-ലെ എൻ.സി.ടി.ഇ (NCTE) വിജ്ഞാപനവും കാറ്റിൽ പറത്തിയാണ് കേരള സർക്കാർ കഴിഞ്ഞ 15 വർഷമായി പ്രവർത്തിക്കുന്നത്. കേന്ദ്ര സർക്കാരും ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ചെയ്യാത്ത വിധത്തിൽ സെറ്റ് (SET), നെറ്റ് (NET), എം.എഡ് (M.Ed), എം.ഫിൽ (M.Phil), പി.എച്ച്.ഡി (Ph.D) തുടങ്ങിയ ഉന്നത യോഗ്യതകളുള്ളവർക്കും C-TET, K-TET കാറ്റഗറി നിർബന്ധമാക്കാതെ, അതാത് തസ്തികയക്ക് അതാത് വിഭാഗങ്ങളിലെ കെ-ടെറ്റ് (K-TET) മാത്രം എന്ന NCTE നിശ്ചയിച്ച യോഗ്യതയിൽ നിന്നും ഇളവ് നൽകി സംസ്ഥാന സർക്കാർ ഭരണഘടനാ വിരുദ്ധമായ ഉത്തരവുകൾ ഇറക്കി. എൻ.സി.ടി.ഇ വിജ്ഞാപനത്തെ പൂർണ്ണമായും മറികടന്നുകൊണ്ടുള്ള ഈ നടപടിയാണ് സുപ്രീം കോടതി വിധിയിലൂടെ 23/08/2010-ന് ശേഷം നിയമനം ലഭിച്ച ആയിരക്കണക്കിന് അധ്യാപകരുടെ ജോലി സുരക്ഷിതത്വം ഇപ്പോൾ അപകടത്തിലാക്കിയത്.

2025 സെപ്റ്റംബർ ഒന്നിലെ സുപ്രീം കോടതി വിധിപ്രകാരം രാജ്യത്ത് ടെറ്റ് യോഗ്യത നിലവിൽ വന്ന 23/08/2010-ന് മുൻപ് നിയമനം ലഭിച്ചവർക്ക് യോഗ്യത നേടാൻ വിധി വന്ന തീയതി മുതൽ 2 വർഷം സമയം അനുവദിക്കുന്നുണ്ടെങ്കിലും, 23/08/2010ന് ശേഷം നിയമനം ലഭിച്ചവരിൽ ടെറ്റ് യോഗ്യതയില്ലാത്തവരുടെ കാര്യത്തിൽ യാതൊരു ഇളവും അനുവദിച്ചിട്ടില്ല. അതിനാൽ നിയമനങ്ങൾ നിയമ വിരുദ്ധമാണ് എന്ന കാരണത്താൽ അയോഗ്യരായ അധ്യാപകർക്ക് ജോലി നഷ്ടമാകുന്ന അവസ്ഥയുണ്ട്. യോഗ്യതയില്ലാത്തവരെ നിയമിച്ചതും അവർക്ക് ഇളവുകൾ നൽകിയതും സംസ്ഥാന സർക്കാരിന്റെ ഗുരുതര വീഴ്ചയാണ്.

പ്രധാന ആവശ്യങ്ങളും കണ്ടെത്തലുകളും:

ഭരണഘടനാ ലംഘനം: 2010 ഏപ്രിൽ ഒന്നിന് വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നെങ്കിലും, കേരളത്തിൽ ആദ്യമായി കെ-ടെറ്റ് യോഗ്യതാ പരീക്ഷയുടെ വിജ്ഞാപനം ഇറങ്ങുന്നത് 2012 ജൂലൈ 17-നാണ്. പരീക്ഷ നടത്താൻ രണ്ടുവർഷത്തോളം വൈകിയ സർക്കാർ, 25/07/2012 മുതൽ തുടരുന്ന നിയമവിരുദ്ധ ഇളവുകൾ നൽകി നിയമനങ്ങൾ നടത്തിയത് ഭരണഘടനയോടും 35 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളോടും ചെയ്ത വെല്ലുവിളിയാണ്.

വാക്വം പീരിയഡ് (Vacuum Period) സംരക്ഷണം: 23/08/2010-ൽ എൻ.സി.ടി.ഇ വിജ്ഞാപനം വന്നെങ്കിലും 2012 ജൂലൈ 17-നാണ് കേരളത്തിൽ ആദ്യമായി കെ-ടെറ്റ് പരീക്ഷ വിജ്ഞാപനം ചെയ്തത്. ഈ കാലയളവിൽ (23/08/2010 – 17/07/2012) നിയമിതരായ അധ്യാപകർക്ക് സംസ്ഥാനത്ത് നിലവിലില്ലാത്ത ഒരു പരീക്ഷ പാസാകാൻ കഴിയില്ല. അതിനാൽ, ‘Lex Non Cogit Ad Impossibilia’ (അസാധ്യമായത് ചെയ്യാൻ നിയമം നിർബന്ധിക്കില്ല) എന്ന നിയമതത്വം മുൻനിർത്തി, 2012 ജൂലൈ 17 വരെ നിയമിതരായവരെ ടെറ്റ് യോഗ്യതയിൽ നിന്നും ഒഴിവാക്കാൻ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ (ആർ.ടി.ഇ ആക്ട്) സെക്ഷൻ 23-ൽ ഭേദഗതി വരുത്തണമെന്ന് എൻ.ടി.യു ആവശ്യപ്പെട്ടു.

ഉദ്യോഗാർത്ഥികളോടുള്ള വഞ്ചന: ടെറ്റ് നിർബന്ധമാക്കിയ കേന്ദ്ര നിയമം 23/08/2010 മുതൽ രാജ്യത്ത് നിലനിൽക്കെ, 2025 ഡിസംബർ 30-ന് വരെ ഇറങ്ങിയ നിരവധി പി.എസ്.സി വിജ്ഞാപനങ്ങളിൽ പോലും നിയമവിരുദ്ധമായ ഇളവുകൾ നൽകി ഉദ്യോഗാർത്ഥികളെ നിയമക്കുരുക്കിലേക്ക് തള്ളിവിടുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.

തുടരുന്ന അനിശ്ചിതത്വം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ 2026 ജനുവരി 1-ന് ഇറക്കിയ കെ-ടെറ്റ് ഭാഗികമായി നിർബന്ധമാക്കിയ ഉത്തരവ്, വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി ജനുവരി 3-ന് മരവിപ്പിച്ചത് സർക്കാരിന്റെ ഭരണപരമായ പരാജയത്തെയാണ് കാണിക്കുന്നത്.

മാറി മാറി വന്ന സർക്കാരുകൾ നൽകിയ നിയമവിരുദ്ധമായ ഉറപ്പുകളിൽ വിശ്വസിച്ചാണ് 2012 മുതൽ ഇളവുകളോടെ അധ്യാപകർ ജോലിയിൽ പ്രവേശിച്ചത്. അതിനാൽ, സുപ്രീം കോടതിയിൽ എൻ.ടി.യു ഉൾപ്പെടെയുള്ളവർ നൽകിയിട്ടുള്ള റിവ്യൂ ഹർജികളിൽ അധ്യാപകരുടെ ഭാഗം കേന്ദ്ര സർക്കാർ അംഗീകരിക്കണമെന്നും, കേരളത്തിലെ ആദ്യ കെ-ടെറ്റ് വിജ്ഞാപന തീയതിയായ 2012 ജൂലൈ 17-ന് മുൻപ് നിയമനം ലഭിച്ച എല്ലാ അധ്യാപകരെയും കെ-ടെറ്റ് നിർബന്ധത്തിൽ നിന്നും ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും ടി. അനൂപ് കുമാർ കേന്ദ്ര മന്ത്രിയോട് അഭ്യർത്ഥിച്ചു.

കുട്ടികളുടെ ഭരണഘടനാ മൗലിക അവകാശം, വിദ്യാഭ്യാസ അവകാശ നിയമം, കേന്ദ്ര, സംസ്ഥാന ചട്ടങ്ങൾ എന്നിവ പാലിക്കുന്നതിന് കേരള സർക്കാരിന്റെ ഭാഗത്ത് നിന്നും 2010 മുതൽ ഗുരുതര വീഴ്ചയാണ് സംഭവിക്കുന്നത്. ഒന്നാം ക്ലാസ്സിലെ പ്രവേശനം 6 വയസ്സ് നിർബന്ധമാക്കുന്നത്, ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് സ്കൂൾ ഘടനാ മാറ്റം, ധാരണാ പത്രത്തിൽ ഒപ്പുവെച്ചെങ്കിലും പി.എം. ശ്രീ പദ്ധതി, ദേശീയ വിദ്യാഭ്യാസ നയം എന്നിവ നടപ്പിലാക്കാത്ത്, 40 വർഷത്തിലധികമായി സ്കൂൾ അനുവദിക്കാൻ പരിശ്രമം നടത്തി സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ച ഏലംബ്രയിലെ കുട്ടികൾക്ക് സർക്കാർ സ്കൂൾ അനുവദിക്കാത്തത് എന്നിവയുൾപ്പെടെ കാലങ്ങളായി കേരള സർക്കാർ കുട്ടികളുടെ ഭരണഘടനാ മൗലിക അവകാശ സംരക്ഷണത്തിന് എതിരായുള്ള നടപടികൾ ആണ് എക്കാലവും സ്വീകരിക്കുന്നത്.

Tags: ntuദേശീയ അധ്യാപക പരിഷത്ത്Union Education Minister Dharmendra PradhanK-Tet crisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ടിയു സംസ്ഥാന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നത് സംഘടിത മതസമൂഹം: എം.ടി. രമേശ്

Kerala

64-ാമത് സ്‌കൂള്‍ കലോത്സവം: ശബ്ദവും വെളിച്ചവും നല്കുന്നത് ദേശീയ അധ്യാപക പരിഷത്ത്

Kerala

കെ-ടെറ്റ്: പരമാവധി അവസരം ഉറപ്പാക്കുമെന്ന് മന്ത്രി

Kerala

ശിവന്‍കുട്ടി കേരളത്തിലെ അദ്ധ്യാപകരെ വഞ്ചിച്ചു: എന്‍ടിയു

India

ഹിന്ദുക്കളുടെ വിശ്വാസസ്ഥലമായ തിരുപ്പരൻകുണ്ഡ്രത്ത് വിളക്കുകൾ കത്തിക്കുന്നത് തടയാൻ ആർക്കും കഴിയില്ല , ചിലർ രാഷ്‌ട്രീയം കളിക്കുകയാണ് : ധർമ്മേന്ദ്ര പ്രധാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.