കൊച്ചി:പാസ്‌പോര്‍ട്ട് വെരിഫിക്കേഷനെത്തിയ യുവതിയെ കടന്നു പിടിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പന്‍ഡ് ചെയ്തു.പള്ളുരുത്തി സ്റ്റേഷനിലെ സിപിഒ വിജേഷിനെയാണ് സസ്പന്‍ഡ് ചെയ്തത്.
വിജേഷിനെതിരെ കൊച്ചി ഹാര്‍ബര്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.പാസ്‌പോര്‍ട്ട് വേരിഫിക്കേഷനായി യുവതിയെ വെല്ലിംഗ്ടണ്‍ ഐലന്റിലെ വാക്ക് വേയിലേക്ക് വിളിച്ചു വരുത്തിയ ശേഷം യുവതിയെ കാറില്‍ പിടിച്ചു കയറ്റാന്‍ വിജേഷ് ശ്രമിക്കുകയായിരുന്നു.യുവതി എതിര്‍ത്തിട്ടും കാറിലേക്ക് പിടിച്ചു കയറ്റാന്‍ ശ്രമമുണ്ടായി.യുവതിയോട് അപമര്യാദയായി പെരുമാറി എന്ന പരാതി ഇന്നലെയാണ് പൊലീസിന് ലഭിച്ചത്.തിങ്കളാഴ്ചയാണ് കേസിന് ആധാരമായ സംഭവം ഉണ്ടായത്.
വിജേഷിനെതിരെ ഇതിന് മുമ്പും പരാതികള്‍ ഉണ്ടായിട്ടുണ്ട്.ഉടന്‍ തന്നെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കുമെന്നാണ് അറിയുന്നത്.
















