ശിവകാർത്തികേയനെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രമാണ് പരാശക്തി. പരാശക്തി പീരിയഡ് ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് ചിത്രത്തില്‍ എത്തുന്നത്. തെലുങ്ക് താരം ശ്രീലീലയും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു. പൊങ്കൽ റിലീസായി പരാശക്തി ജനുവരി 10ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യൽ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.
സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് അണിയറപ്രവർത്തകർ. കേരളത്തിലും സിനിമയുടെ അണിയറപ്രവർത്തകർ എത്തിയിട്ടുണ്ട്.
പ്രൊമോഷനിടെ മോഹൻലാലിന്റെ ഡയലോഗ് പറഞ്ഞു കയ്യടി വാങ്ങുകയാണ് ശിവകാർത്തികേയൻ. തുടരും സിനിമയിലെ മോഹൻലാലിന്റെ ഡയലോഗാണ് ശിവകാർത്തികേയൻ പറഞ്ഞത്. ‘നിന്റെയൊക്കെ കൂട്ടത്തോട് പോയി പറഞ്ഞേക്ക് ഒറ്റയാൻ വീണ്ടും കാട് കയറിട്ടുണ്ടെന്ന്’ എന്ന ഡയലോഗാണ് ശിവകാർത്തികേയൻ പറഞ്ഞത്.
താൻ അടുത്തിടെ കണ്ട മലയാളം സിനിമ അതാണെന്നും തനിക്ക് വളരെ ഇഷ്ടമായെന്നും നടൻ പറഞ്ഞു. ആദ്യം സിനിമ കണ്ടപ്പോൾ ഡയലോഗിന്റെ അർത്ഥം മനസിലായില്ലെങ്കിലും കയ്യടിച്ചുവെന്നും പിന്നെയാണ് മനസിലാക്കിയതെന്നും നടൻ കൂട്ടിച്ചേർത്തു. ഒപ്പം കേരളത്തിലുള്ള ആളുകളോടും ശിവകാർത്തികേയൻ നന്ദി പറഞ്ഞു.
നിന്റെയൊക്കെ കൂട്ടത്തോട് പറഞ്ഞേക്ക് ഒറ്റയാൻ വീണ്ടും കാട് കയറിയെന്നു 🔥#Sivakarthikeyan during #Parasakthi Promotions..
Nobody asked or explained, here comes @Siva_Kartikeyan 😎🔥#Parasakthi promotions.. pic.twitter.com/PPQtDyWzgI— Unni Rajendran (@unnirajendran_) January 7, 2026
എഞ്ചിനീയറിങ് പഠിക്കുന്ന കാലത്ത് കേരളത്തിൽ നിന്ന് ഒരുപാട് സുഹൃത്തുക്കൾ തനിക്ക് ഉണ്ടായിരുന്നുവെന്നും നടൻ പറഞ്ഞു. വിദ്യാർഥികളെക്കൊണ്ട് എന്ത് ചെയ്യാൻ പറ്റുമെന്ന് കാണിച്ചു തരുന്ന സിനിമയാണ് പരാശക്തിയെന്നും നടൻ പറഞ്ഞു.
ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജി വി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്.
















