Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെല്‍ സംഭരണം: കേരള ബാങ്കിന്റെ വായ്‌പ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ബാധ്യതയാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 09:19 am IST
in Kerala

തിരുവനന്തപുരം: നെല്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ സംവിധാനം പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ബാധ്യതയാകും. മുമ്പ് പരീക്ഷിച്ച് പരാജയപ്പെട്ട രീതിയുടെ തുടര്‍ച്ചയയാണ് ഇപ്പോള്‍ കേരള ബാങ്കിനെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങളെ സഹായിക്കാനെന്ന രീതിയില്‍ കേരള ബാങ്കിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് പ്രാഥമിക സഹകരണ സംഘങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കാന്‍ ഇടയാക്കും.

പുതിയ പദ്ധതി അനുസരിച്ച് പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് നെല്ല് സംഭരിച്ച് തുക നല്‍കും. പിആര്‍എസ് അധിഷ്ഠിത വായ്‌പകള്‍ ഒഴിവാക്കിയാണ് സംഭരണത്തിന് ശേഷം കാലതാമസമില്ലാതെ നെല്ലിന്റെ വില കര്‍ഷകന് നല്‍കുന്നത്. എന്നാല്‍ നെല്‍ സംഭരണത്തിലേക്ക് ഇറങ്ങാന്‍ കഴിയാത്ത സഹകരണ സംഘങ്ങള്‍ക്ക് കേരള ബാങ്കിന്റെ പ്രത്യേക സാമ്പത്തിക സഹായ വായ്‌പ നല്‍കുമെന്നാണ് പറയുന്നത്. വായ്‌പയ്‌ക്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍ പലിശ നല്‍കണം. പ്രാഥമിക സഹകരണ സംഘങ്ങള്‍ നല്‍കുന്ന ഈ പലിശ സര്‍ക്കാര്‍ തിരികെ സംഘങ്ങള്‍ക്ക് നല്‍കുമെന്നാണ് പറയുന്നത്.

പിആര്‍എസ് വായ്‌പയിലും സര്‍ക്കാര്‍ പറഞ്ഞിരുന്നത് ഇതൊക്കെ തന്നെയാണ്. പിആര്‍എസ് പദ്ധതിയില്‍ വായ്‌പ കര്‍ഷകന് നല്‍കുമ്പോള്‍ ഇവിടെ സഹകരണ സംഘങ്ങള്‍ക്കാണ് വായ്‌പ നല്‍കുന്നത്. കര്‍ഷകര്‍ക്ക് നല്‍കുന്ന പിആര്‍എസ് വായ്‌പയ്‌ക്ക് സര്‍ക്കാരാണ് ഗ്യാരണ്ടി നല്‍കുന്നത്. സര്‍ക്കാരും ബാങ്കും തമ്മിലാണ് ഇടപാട്. ഒരു തരത്തിലും അത് കര്‍ഷകരെ ബാധിക്കില്ല എന്നുമാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ വായ്‌പ കൃത്യമായി തിരിച്ചടയ്‌ക്കാത്തത് കര്‍ഷകരെ കുറച്ചൊന്നുമല്ല വലച്ചത്. കര്‍ഷകര്‍ക്ക് പുതിയ ലോണുകള്‍ എടുക്കുന്നതിന് തടസം നേരിട്ടു. കടത്തില്‍ മുങ്ങിയിരുന്ന കര്‍ഷകര്‍ കൂടുതല്‍ കടക്കാരായി മാറുന്ന അവസ്ഥയാണ് ഉണ്ടായത്.

കര്‍ഷകരില്‍ നിന്നും ശേഖരിച്ച അരി സംസ്‌കരിച്ച് വിതരണം നടത്തിയതിന്റെ വിവരം സപ്‌ളൈകോ യഥാസമയം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാത്തതാണ് കേന്ദ്രത്തില്‍ നിന്ന് പണം ലഭ്യമാകാന്‍ കാലതാമസം നേരിട്ടത്. കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ച നെല്ല് സംസ്‌കരിച്ച അരി റേഷന്‍ കടകളിലൂടെ വിതരണം നടത്തിയതിന്റെ വിവരം ‘അന്ന വിതരണ്‍’ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. നെല്ലിന്റെ താങ്ങുവിലയും അനുബന്ധ ചെലവുകളും ഇത്തരത്തില്‍ കേന്ദ്രത്തിന് സമര്‍പ്പിക്കണം. ഇങ്ങനെ ക്ലെയിം ചെയ്താലെ കേന്ദ്രത്തിന് പണം അനുവദിക്കാനാകു. എന്നാല്‍ വിവരങ്ങള്‍ യഥാസമയം അപ്‌ലോഡ് ചെയ്ത് ക്ലെയിം നല്‍കാത്തതാണ് പലപ്പോഴും പണം ലഭിക്കാന്‍ കാലതാമസം സൃഷ്ടിച്ചത്. ബാങ്ക് മാറുന്നതോ വായ്‌പ നല്‍കുന്ന വ്യക്തികള്‍ക്കുണ്ടാകുന്ന മാറ്റമോ അല്ല, വിവരങ്ങള്‍ യഥാസമയം കേന്ദ്രത്തിന് സമര്‍പ്പിക്കണം എന്നതാണ് വേണ്ടത്.

അതുപോലെ പുതിയ പദ്ധതിയില്‍ സപ്‌ളൈകോ യഥാസമയം പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് പണം നല്‍കിയില്ലെങ്കില്‍ അതിന്റെ ബാധ്യത സഹകരണ സംഘങ്ങളുടെ ചുമലിലാവും. ഇപ്പോള്‍ തന്നെ വായ്‌പ തുകകളുടെ തിരിച്ചടവ് മുടങ്ങി തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന പല സഹകരണ സംഘങ്ങള്‍ക്കും ഇത് വലിയ തിരിച്ചടിയാകും. ചുരുക്കിപ്പറഞ്ഞാല്‍ നെല്ല് സംഭരിക്കുന്നതിന് കേരള ബാങ്ക് നല്‍കുന്ന സാമ്പത്തിക സഹായം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ നട്ടെല്ലൊടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags: Paddy procurementKerala Agriculture DepartmentKerala Bank's loanprimary cooperative societies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെല്ല് സംഭരണം; സര്‍ക്കാര്‍ തീരുമാനത്തില്‍ അവ്യക്തത, കര്‍ഷകര്‍ കടുത്ത ആശങ്കയില്‍

Kerala

വിള ഇന്‍ഷുറന്‍സ്: സംസ്ഥാന വിഹിതം നല്‍കിയില്ല; ഒരു ലക്ഷത്തോളം കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

സംസ്ഥാന സര്‍ക്കാര്‍ കൈവിട്ടു; കര്‍ഷകരെ കണ്ണീരിലാഴ്‌ത്തി നെല്ല് സംഭരണം പാളി, മന്ത്രിയുടെ പ്രഖ്യാപനം കടലാസിലൊതുങ്ങി

Kerala

സഹകരിക്കാന്‍ കഴിയില്ലെന്ന് മില്ലുടമകള്‍; നെല്ല് സംഭരണത്തില്‍ പ്രതിസന്ധി തുടരുന്നു

നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംയുക്ത കര്‍ഷക വേദി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഷാജി രാഘവന്‍ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍. അനില്‍കുമാറിന് നിവേദനം നല്‍കുന്നു
Kerala

നെല്ല് സംഭരണം ഏറ്റെടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം: സംയുക്ത കര്‍ഷക വേദി

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അനുമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.