പത്തനംതിട്ട : ശബരിമലയില്‍ വന്‍ തീര്‍ത്ഥാടക തിരക്ക്. ചൊവ്വാഴ്ച വൈകുന്നേരം ഏഴു മണിവരെ ദര്‍ശനം നടത്തിയത് 93734 തീര്‍ത്ഥാടകരാണ്.
ശബരിമലയില്‍ ഈ തീര്‍ത്ഥാടന കാലത്തെ ഏറ്റവും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.കഴിഞ്ഞ ദിവസം ഒരു ലക്ഷത്തില്‍ ഏറെ തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തിയിരുന്നു.
ഇന്നലെ 1,05,680 പേരാണ് ദര്‍ശനത്തിനെത്തിയത്.മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നതിനു ശേഷം ഇതുവരെ ആറര ലക്ഷത്തോളം തീര്‍ത്ഥാടകരാണ് സന്നിധാനത്ത് ദര്‍ശനത്തിന് എത്തിയത്. ഈ മാസം 14 നാണ് മകരവിളക്ക്.
















