കോഴിക്കോട് : കക്കോടി ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം മോഷ്ടിക്കാന്‍ ശ്രമിച്ച ആള്‍ പിടിയില്‍. ചേളന്നൂര്‍ സ്വദേശി തേനാടത്ത് പറമ്പില്‍ വിജീഷ് (38)നെയാണ് ചേവായൂര്‍ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം പ്രതി കക്കോടിയിലുള്ള ബീവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവനക്കാര്‍ തടഞ്ഞുവച്ചു.തുടര്‍ന്ന് ചേവായൂര്‍ പൊലീസില്‍ വിവരം അറിയിച്ച പ്രകാരം പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
നേരത്തെയും ബീവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായി.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
















