Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

20,000 രൂപയ്‌ക്ക് പകരം 20,000 ഡോളര്‍ നല്‍കി; കേരള സര്‍വകലാശാല ലാറ്റിനമേരിക്കന്‍ പഠന കേന്ദ്രത്തില്‍ ഡോളര്‍ തട്ടിപ്പ് വിവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 11:30 am IST
in Kerala

തിരുവനന്തപുരം: കേരള സര്‍വകലാശാല ലാറ്റിന്‍ അമേരിക്കന്‍ പഠന കേന്ദ്രത്തില്‍ പ്രഭാഷണത്തിന്റെ മറവില്‍ ഡോളര്‍ തട്ടിപ്പെന്ന് ആക്ഷേപം. ഇരുപതിനായിരം രൂപയ്‌ക്ക് പകരം ഇരുപതിനായിരം യുഎസ് ഡോളര്‍ (17 ലക്ഷത്തോളം രൂപ) വിദേശ ബാങ്കിന് കൈമാറി. പ്രഭാഷകന് നല്‍കുന്നതിന് പകരം പണം കൈമാറിയത് കണ്‍സള്‍ട്ടന്റിന്. ലാറ്റിന്‍ അമേരിക്കന്‍ പഠനകേന്ദ്രത്തിന്റെ ഡയറക്ടറായ ഡോ. ആര്‍. ഗിരീഷ് കുമാറിനെ മേല്‍ നടപടികളില്‍ നിന്നും ഒഴിവാക്കാനുള്ള സിന്‍ഡിക്കേറ്റ് ഉപസമിതി ശിപാര്‍ശ തള്ളി വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍.

മൂന്നു വര്‍ഷം മുമ്പാണ് പ്രഭാഷണത്തിനായി തുക കൈമാറിയത്. ഗവേഷണ ബിരുദമോ ഗവേഷണ പ്രസിദ്ധീകരണങ്ങളോ ഇല്ലാത്ത വിദേശിയായ ഒരു ജേര്‍ണലിസ്റ്റ് ആണ് പ്രഭാഷകനായി എത്തിയത്. ഇതിന് പ്രതിഫലം നല്‍കേണ്ടത് 230 യുഎസ് ഡോളറിന് തുല്യമായ 20,000 രൂപയാണ്. എന്നാല്‍ പ്രഭാഷകന് പണം നല്‍കുന്നതിന് പകരം കണ്‍സള്‍ട്ടന്റിന് യൂണിവേഴ്‌സിറ്റി അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടുള്ള പണം നല്‍കി. 2023 ജൂണ്‍ 15ന് എസ്ബിഐ കാര്യവട്ടം ശാഖ മാനേജര്‍ ടെക്‌നോപാര്‍ക്കിലെ ബാങ്കിന്റെ തേജസ്വിനി ബ്രാഞ്ച് മുഖേനയാണ് ബാങ്ക് ഓഫ് അമേരിക്ക വഴി കണ്‍സള്‍ട്ടന്റിന് 20000 ഡോളര്‍ കൈമാറിയത്. എന്നാല്‍ ബാങ്ക് മാനേജരാണ് തെറ്റായി തുക അയച്ചതെന്നാണ് ഗിരീഷ് പറയുന്നത്. സംവരണ നിയമം അവഗണിച്ച് 2020 ല്‍ നടത്തിയ അദ്ധ്യാപക നിയമനങ്ങള്‍ ചോദ്യം ചെയ്ത് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള 58 നിയമനങ്ങളില്‍ പെട്ടയാളാണ് ഡോ. ഗിരീഷ് കുമാര്‍.

ഇതിനെ ശരിവച്ച് എസ്ബിഐ ബാങ്ക് 2023 ഒക്‌ടോബര്‍ 18 ന് നല്‍കിയ കത്തും ഗിരീഷ് ചൂണ്ടിക്കാട്ടുന്നു. ബാങ്കിന് തെറ്റ് പറ്റിയതാണെന്നും പണം തിരിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ടെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഓണ്‍ലൈനായി പ്രഭാഷണം നടത്തിയ വ്യക്തിയുടെ പേരില്‍ മാത്രം നല്‍കേണ്ട തുക ഒരു കണ്‍സള്‍ട്ടന്റിനു കൈമാറിയതില്‍ ദുരൂഹതയുണ്ട്. ഇത് യൂണിവേഴ്‌സിറ്റി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.

തുക നഷ്ടപ്പെട്ടത് ഗിരീഷ് കുമാര്‍ സര്‍വകലാശാലയെ അറിയിച്ചില്ല. പകരം വിദ്യാര്‍ത്ഥികളുടെ പഠന കൈമാറ്റത്തിന്റെ മറവില്‍ ബ്രസീല്‍ സന്ദര്‍ശിക്കവേ കണ്‍സള്‍ട്ടന്റിനെ നേരില്‍ കണ്ട് തുക മടക്കി അയപ്പിച്ചുവെന്നുമാണ് ഗിരീഷ് കുമാര്‍ പറയുന്നത്. എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും തുക സര്‍വകലാശാല ഫണ്ടില്‍ തിരികെ ലഭിച്ചിട്ടില്ല. മാത്രമല്ല പ്രഭാഷണത്തിന് നല്‍കേണ്ട ഇരുപതിനായിരം രൂപ അദ്ദേഹം നേരിട്ട് കൈമാറിയതായും സര്‍വകലാശാലയെ അറിയിച്ചിരിക്കുകയാണ്. ഇതും സംശയാസ്പദമാണ്. ബാങ്കിന്റെ ഭാഗത്താണ് പിഴവെങ്കില്‍ ഗിരീഷ് കുമാര്‍ നേരിട്ട് ഇടപെട്ടതും ദുരൂഹമാണ്. മാത്രമല്ല ഈ പണം മൂന്ന് വര്‍ഷമായിട്ടും സര്‍വകലാശാലയുടെ അക്കൗണ്ടില്‍ എത്തിയിട്ടില്ല. സര്‍വകലാശാലയുടെ അനുമതി കൂടാതെ ഒരു വിദേശ പൗരന് തുക കൈമാറിയത് ഗുരുതരമായ കൃത്യവിലോപമാണ്. കൂടാതെ സര്‍വകലാശാല രജിസ്ട്രാറെ പോലും അറിയിക്കാതെ താന്‍ തന്നെ ബാങ്ക് ഓംബുഡ്‌സ്മാന് നേരിട്ട് പരാതി നല്‍കിയെന്നും എന്നാല്‍ മേല്‍ നടപടികള്‍ ഉണ്ടായില്ലെന്നുമാണ് ഗിരീഷ് കുമാര്‍ സര്‍വകലാശാലയെ അറിയിച്ചിരിക്കുന്നത്. ഇതും ചട്ടവിരുദ്ധമാണ്.

 

Tags: Kerala UniversityLatin American Studies CenterDollor scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാല യൂണിയന് കാലാവധി കഴിയുന്നതുവരെ തുടരാമെന്ന് ഹൈക്കോടതി

Kerala

കേരള സർവകലാശാല യൂണിയൻ അസാധുവാക്കി വൈസ് ചാൻസലർ; പുതിയ യൂണിയൻ തെരഞ്ഞെടുപ്പിന് ജനറൽ കൗൺസിൽ രൂപീകരിച്ചു

Kerala

കേരള സര്‍വകലാശാല വി സി മുന്‍ രജിസ്ട്രാര്‍ക്കെതിരെ പുറപ്പെടുവിച്ച ഉത്തരവിന് സ്റ്റേ

Kerala

കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് നിയമനം: വിശദീകരണം തേടി ഗവര്‍ണര്‍

Kerala

കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാറിനെ ശാസ്താംകോട്ട ഡിബി കോളേജിലേക്ക് മാറ്റി സര്‍ക്കാര്‍, ഗവര്‍ണര്‍ക്ക് മുന്നില്‍ മുട്ടുമടക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.