തിരുവനന്തപുരം: ഡോളര്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്താന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചിരുന്നു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. മുരളീധരന്‍ പിള്ള, ജെ.എസ്. ഷിജു ഖാന്‍, ഡോ.എസ്. നസീബ് എന്നിവരായിരുന്നു ഉപസമിതി. സര്‍വകലാശാല തന്നെ നേരിട്ട് തുടര്‍ അന്വേഷണം നടത്തിയാല്‍ മതിയെന്നും ഡയറക്ടര്‍ ഗിരീഷ് കുമാറിനെമേല്‍നടപടികളില്‍ നിന്നും ഒഴിവാക്കാനുമായിരുന്നു ശിപാര്‍ശ. എന്നാല്‍ ഈ ശിപാര്‍ശ വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ തള്ളി.
സര്‍വകലാശാലയുടെ 17 ലക്ഷം രൂപ നഷ്ടപ്പെട്ടതിന് ഉത്തരവാദികളെ കണ്ടെത്തി തുക ഈടാക്കുന്നതിനുള്ള നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് വിസി. പ്രഭാഷകന് പകരം കണ്‍സള്‍ട്ടന്റിന് പണം കൈമാറിയത്, തുക നഷ്ടപ്പെട്ടത് യഥാസമയം അറിയിക്കാത്തത്, മൂന്നുവര്‍ഷം മറച്ചുവച്ചത് അടക്കം കൃത്യവിലോപം നിരവധിയാണെന്നും നടപടിവേണമെന്നുമാണ് വിസിയുടെ നിലപാട്. കേരളവും ലാറ്റിന്‍ അമേരിക്കയും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിന് ലാറ്റിന്‍ അമേരിക്കന്‍ പഠന കേന്ദ്രത്തിന്രണ്ടു കോടി പദ്ധതി ഗ്രാന്റായി 2022-23 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ വകകൊള്ളിച്ചിരുന്നു. ഇതടക്കം വലിയ ഫണ്ടാണ് പഠന കേന്ദ്രത്തിനുള്ളത്. ഡോളര്‍ തട്ടിപ്പില്‍ വിജിലസ് അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.















