Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എസ് 500 ഇന്ത്യയ്‌ക്ക് നല്‍കാന്‍ കഴിയാത്തതില്‍ പുടിന് വിഷമം, പകരം ഇന്ത്യയ്‌ക്ക് എസ് 350 നല്‍കാമെന്ന് റഷ്യ സുദര്‍ശന ചക്രയ്‌ക്ക് എസ് 350 കരുത്തേകും

എസ് 500 ആണ് റഷ്യയുടെ ഏറ്റവും കരുത്തുറ്റ വ്യോമപ്രതിരോധസംവിധാനം. ഇതിന് ഹൈപ്പര്‍സോണിക് മിസൈലുകളെ വരെ പിടിക്കാന്‍ കഴിയും. ശബ്ദത്തിന്റെ അ‌ഞ്ച് മടങ്ങിനേക്കാള്‍ അധികം വേഗതയില്‍ കുതിക്കുന്ന മിസൈലുകളാണ് ഹൈപ്പര്‍ സോണിക് മിസൈലുകള്‍. താഴ്ന്ന ഭ്രമണപഥങ്ങളിലൂടെ അതിവേഗം മൂളിപ്പറക്കുന്ന ക്രൂയിസ് മിസൈലുകളേയും പിടിക്കാന്‍ എസ് 500ന് സാധിക്കും.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jan 6, 2026, 12:37 am IST
in India, World, Defence
S350

ന്യൂദല്‍ഹി: എസ് 500 ആണ് റഷ്യയുടെ ഏറ്റവും കരുത്തുറ്റ വ്യോമപ്രതിരോധസംവിധാനം. ഇതിന് ഹൈപ്പര്‍സോണിക് മിസൈലുകളെ വരെ പിടിക്കാന്‍ കഴിയും. ശബ്ദത്തിന്റെ അ‌ഞ്ച് മടങ്ങിനേക്കാള്‍ അധികം വേഗതയില്‍ കുതിക്കുന്ന മിസൈലുകളാണ് ഹൈപ്പര്‍ സോണിക് മിസൈലുകള്‍. താഴ്ന്ന ഭ്രമണപഥങ്ങളിലൂടെ അതിവേഗം മൂളിപ്പറക്കുന്ന ക്രൂയിസ് മിസൈലുകളേയും പിടിക്കാന്‍ എസ് 500ന് സാധിക്കും.

പക്ഷെ ഈ എസ് 500 ഇന്ത്യയ്‌ക്ക് നല്‍കാന്‍ കഴിയാത്തതില്‍ പുടിന് വലിയ വിഷമമുണ്ട്. കാരണം ഉക്രൈനെതിരായ യുദ്ധത്തില്‍ നിരവധി എസ് 500 വ്യോമപ്രതിരോധസംവിധാനങ്ങള്‍ ആവശ്യമാണ്. അത്രയ്‌ക്കും വലിയ ഭീഷണികളിലൂടെയാണ് റഷ്യ കടന്നുപോകുന്നത്. ഇനി 2030 കഴിഞ്ഞാല്‍ മാത്രമേ എസ് 500 ഇന്ത്യയ്‌ക്ക് നല്കാന്‍ റഷ്യയ്‌ക്ക് കഴിയൂ.

പക്ഷെ അതിന് പകരം എസ് 350 എന്ന വ്യോമപ്രതിരോധ സംവിധാനം നല്‍കാന്‍ ഒരുക്കമാണെന്ന് റഷ്യ അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇത് ഇപ്പോള്‍ ഇന്ത്യയുടെ പക്കലുള്ള സുദര്‍ശന ചക്ര എന്ന ഇന്ത്യ പേരിട്ട് വിളിക്കുന്ന എസ് 400 എന്ന റഷ്യയുടെ തന്നെ വ്യോമപ്രതിരോധ സംവിധാനത്തേക്കാള്‍ ദുര്‍ബലമാണെങ്കിലും സുദര്‍ശനചക്രയ്‌ക്കൊപ്പം എസ് 350 കൂടി ചേര്‍ന്നാല്‍ ഇന്ത്യയ്‌ക്ക് അവരുടെ ആകാശം ഫലപ്രദമായി സംരക്ഷിക്കാന്‍ സാധിക്കുമെന്ന് റഷ്യ നിര്‍ദേശിക്കുന്നു.

മാത്രമല്ല, എസ് 350യുടെ മുഴുവന്‍ സാങ്കേതിക വിദ്യയും ഇന്ത്യയ്‌ക്ക് നല്‍കാനും റഷ്യ ഒരുക്കമാണ്. ഇത് ഇന്ത്യയ്‌ക്ക് സ്വന്തമായി വ്യോമപ്രതിരോധസംവിധാനം നിര്‍മ്മിക്കുന്നതിന് സഹായകരമാകും. ഇന്ത്യയ്‌ക്ക് സുദര്‍ശന ചക്രയ്‌ക്ക് മുര്‍ച്ചകൂട്ടിയുപോലെ സെന്‍സറുകളും എഐയും ഉപയോഗിച്ച് എസ് 350യുടെ കരുത്ത് കൂട്ടാനും കഴിയും. മാത്രമല്ല എസ് 400ന് 400 കിലോമീറ്ററിന് അകലെയുള്ള വന്‍ മിസൈലുകളെയും യുദ്ധവിമാനങ്ങളെയും ആണ് തകര്‍ക്കാന്‍ കഴിയുന്നതെങ്കില്‍ എസ് 350ക്ക് കൂട്ടത്തോടെ ഇരച്ചെത്തുന്ന ഡ്രോണ്‍ സംഘങ്ങളെ ഇല്ലായ്‌മ ചെയ്യാനും ചെറു മിസൈലുകളെ അടിച്ചിടാനും സാധിക്കും. അതായത് എസ് 400 എന്ന സുദര്‍ശന ചക്രയോടൊപ്പം എസ് 350 കൂടി ചേര്‍ന്നാല്‍ വെള്ളം ചോരില്ലെന്നര്‍ത്ഥം.

 

Tags: S500S350 air defence systemSudarsan chakraVladimir PutinRussiausPUtinS400
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

US

ഇറാന്റെ മിസൈൽ കേന്ദ്രങ്ങളിൽ വൻ ആക്രമണവുമായി യുഎസ്: 2,200 കിലോ ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ചു

US

ഇറാൻ പരമോന്നത നേതാവ് മൊജ്താബ ഖമനയി അതീവ ഗുരുതരാവസ്ഥയിൽ റഷ്യയിലെന്ന് റിപ്പോർട്ട്

സ്പെയിനിന്‍റെ പ്രധാനമന്ത്രി സാഞ്ചെസ്, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയോ മെലനി, ജര്‍മ്മന്‍ ചാനസലര്‍ മെഴ്സ്, (ഇടത്ത്) ട്രംപ് (വലത്ത്)
World

ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍..ഹോര്‍മുസ് കടലിടുക്കിലേക്ക് പട അയയ്‌ക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുക്കമല്ല, ട്രംപിന് തിരിച്ചടി

World

അള്ളാഹു അക്ബർ മുഴക്കി യുഎസ് യൂണിവേഴ്സിറ്റിയിൽ വെടിവയ്‌പ്പ് ; ഒരാൾ മരിച്ചു ; ഐ എസ് ഭീകരൻ മുഹമ്മദ് ബെയ്‌ലർ ജല്ലോയെ വിദ്യാർത്ഥികൾ മർദ്ദിച്ച് കൊന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.