കോട്ടയം: കെഎസ്ആര്‍ടി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് ബസ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. എസ്എച്ച് മൗണ്ടില്‍ ആണ് അപകടം.
തിങ്കളാഴ്ച രാത്രി 11മണിയോടെ ആണ് അപകടം ഉണ്ടായത്.ബസ് ഡ്രൈവറെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്തു നിന്ന് ഊട്ടിയിലേക്ക് പോയതാണ് കെഎസ്ആര്‍ടി ബസ്. കോട്ടയത്തേക്ക് കോഴിയുമായി വരികയായിരുന്നു പിക് അപ്പ് വാന്‍. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
















