ന്യൂയോര്‍ക്ക് : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ ഒഹായോ വസതിക്കു നേരെ നടന്ന ആക്രമണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ ഒരാള്‍ കസ്റ്റഡിയിലാണ്.
സംഭവസമയത്ത് വാന്‍സും കുടുംബവും ഒഹായോയില്‍ ഉണ്ടായിരുന്നില്ല.
വീടിന്റെ ജനാലകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വാന്‍സുമായി ബന്ധപ്പെട്ട ഒരു സ്വകാര്യ വസതിയുടെ പുറംഭാഗത്തെ ജനാലകള്‍ തകര്‍ത്തതുള്‍പ്പെടെയുള്ള നാശനഷ്ടങ്ങള്‍ വരുത്തിയതിന് തിരിച്ചറിയാന്‍ കഴിയാത്ത ഒരാളെ സ്റ്റഡിയിലെടുത്തതായി സീക്രട്ട് സര്‍വീസ് വക്താവ് പറഞ്ഞു.
മനസ്സിലാക്കാന്‍ കഴിഞ്ഞിടത്തോളം, ഒരു ഭ്രാന്തന്‍ ജനാലകള്‍ ചുറ്റികകൊണ്ട് തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് വാന്‍സ് പറഞ്ഞു. വേഗത്തില്‍ പ്രതികരിച്ചതിന് രഹസ്യാന്വേഷണ വിഭാഗത്തിനും സിന്‍സിനാറ്റി പോലീസിനും അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.















