പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മുന്നില്‍ പോയ പൊലീസ് ജീപ്പിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്.അടൂരില്‍ നടന്ന അപകടത്തില്‍ പരിക്കേറ്റ മൂന്നു പൊലീസുകാരെയും രണ്ട് പ്രതികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസ് ഇടിച്ചതോടെ നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് തൊട്ടു മുന്നിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലിടിച്ചു.അപകടത്തില്‍ കോയിപ്രം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഷിബുരാജിന്റെ കൈ ഒടിഞ്ഞു.ഒപ്പമുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ക്കും രണ്ട് പ്രതികള്‍ക്കും പരിക്കേറ്റു.
പ്രതികളെ കൊട്ടാരക്കര ജയിലിലേക്ക് കൊണ്ടുപോകുമ്പോഴാണ് അപകടം.പരിക്കേറ്റ എഎസ്‌ഐയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പൊലീസുകാരായ മുഹമ്മദ് റസാഖ്, സുജിത് എന്നിവരും രണ്ട് പ്രതികളും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
അപകടം ഉണ്ടാക്കിയ ബസ് ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയിലാണ്.അപകടത്തെ തുടര്‍ന്ന് എം സി റോഡില്‍ വന്‍ ഗതാഗത കുരുക്കുണ്ടായി.പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
















