Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഘടക് എന്ന ആളില്ലാ യുദ്ധവിമാനത്തിന് കാവേരി എഞ്ചിന്‍ 2026ല്‍ തന്നെ പൂര്‍ത്തിയാക്കണണെന്ന് കേന്ദ്രം; റഡാറുകളുടെ കണ്ണുവെട്ടിക്കുന്ന കാവേരി വന്നാല്‍ കലക്കും

ഇന്ത്യ സ്വന്തമായി നിര്‍മ്മിക്കുന്ന ഘടക് എന്ന ആളില്ലാ യുദ്ധവിമാനത്തെ കുതിപ്പിക്കാനുള്ള കാവേരി എഞ്ചിന്‍ 2026ല്‍ തന്നെ പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര‍്ദേശം നല‍്കി കേന്ദ്ര പ്രതിരോധമന്ത്രാലയം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2026, 10:24 pm IST
in India, Defence

ന്യൂദല്‍ഹി: ഇന്ത്യ സ്വന്തമായി നിര്‍മ്മിക്കുന്ന ഘടക് എന്ന ആളില്ലാ യുദ്ധവിമാനത്തെ കുതിപ്പിക്കാനുള്ള കാവേരി എഞ്ചിന്‍ 2026ല്‍ തന്നെ പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര‍്ദേശം നല‍്കി കേന്ദ്ര പ്രതിരോധമന്ത്രാലയം. കാവേരി എഞ്ചിന്‍ ഉണ്ടാക്കാന്‍ ഒട്ടും വൈകിക്കൂടെന്നും ഇതിനുള്ള അന്തിമ സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയ 2026ല്‍ തന്നെ പൂര്‍ത്തിയാക്കണമെന്നും ഇത് നിര്‍മ്മിക്കുന്ന ബെംഗലൂരുവിലെ ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ്മെന്‍റിനോട് (ജിടിആര്‍ഇ) ആവശ്യപ്പെട്ടിരിക്കുകയാണ് പ്രതിരോധമന്ത്രാലയം.

ഇനിയും ഇന്ത്യയുടെ വ്യോമമേഖലയ്‌ക്കാവശ്യമായ എഞ്ചിനുകളുടെ കാര്യത്തില്‍ ആത്മനിര്‍ഭര്‍ ഭാരത് നടപ്പാക്കാന്‍ വൈകിക്കൂടാ എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന് ഉള്ളത്. ഘടകിന് വേണ്ടത് സാധാരണ കാവേരി എഞ്ചിനല്ല, ഡ്രൈ കാവേരി എഞ്ചിനാണ്.

എന്താണ് ഡ്രൈ കാവേരി എഞ്ചിന്‍?

ഘടക് എന്ന ഇന്ത്യയുടെ ആളില്ലാ യുദ്ധവിമാനത്തെ പറത്താന്‍ ,സഹായിക്കുന്ന എഞ്ചിനാണ് ഡ്രൈ കാവേരി എഞ്ചിന്‍. ഈ കാവേരി എഞ്ചിനെ ഡ്രൈ എന്ന് വിളിക്കാന്‍ പ്രത്യേകം കാരണമുണ്ട്. സാധാരണ യുദ്ധവിമാനങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഊര്‍ജ്ജം നല്‍കുന്ന ടര്‍ബോ എഞ്ചിനുകള്‍ എണ്ണയെ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്ന ഊര്‍ജ്ജമാക്കി മാറ്റുമ്പോള്‍ ധാരാളം ചൂടും ശബ്ദവും പുറപ്പെുടവിക്കാറുണ്ട്. എന്നാല്‍ ഡ്രൈ എഞ്ചിനില്‍ ഈ ചൂടും ശബ്ദവും ഉണ്ടാകില്ല. ഇതാണ് ആ യുദ്ധവിമാനത്തിനെ ശത്രുവിന്റെ റഡാറില്‍ പതിയാതെ ആകാശത്ത് ഒളിച്ചിരിക്കാന്‍ (സ്റ്റെല്‍ത് എന്ന് പറയും) പ്രാപ്തമാക്കുന്നത്.

ഫ്ലൈവിങ്ങ് ഡ്രോണ്‍ എന്നും ഘടക് എന്ന ആളില്ലാ യുദ്ധവിമാനത്തെ വിളിക്കാറുണ്ട്. ഘടകിന് സ്റ്റെല്‍ത് ശേഷി ഉള്ളതിനാല്‍ ഇതിന് ശത്രു അറിയാതെ ആ രാജ്യത്തിന്റെ ഉള്ളറകളിലേക്ക് ആരുമറിയാതെ കടന്നുചെന്ന് ഉള്‍പ്രദേശങ്ങളില്‍ ആക്രമണം നടത്താന്‍ ശേഷിയുണ്ട്. ശത്രുക്കളെ നിരീക്ഷിക്കാനും രഹസ്യവിവരങ്ങള്‍ ശേഖരിക്കാനും ഉപയോഗിക്കും.

സ്വകാര്യകമ്പനികളുമായി സഹകരിച്ച് ഡിആര്‍ഡിഒയുടെ സഹകരണത്തോടെ കാവേരി ഡ്രൈ എഞ്ചിന്‍ സ്വന്തമായി നിര‍്മ്മിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയ വേഗത്തിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ഈ ഡ്രൈ കാവേരി എഞ്ചിന്‍ ഫലപ്രദമാണോ എന്ന് പരിശോധിക്കാന്‍ ഇല്യൂഷിന്‍ 2-76 എന്ന റഷ്യയിലെ നാല് എഞ്ചിനോട് കൂടിയ യുദ്ധവിമാനത്തില്‍ ഫിറ്റ് ചെയ്ത് റഷ്യയിലെ‍ ഉയര്‍ന്ന പ്രദേശങ്ങളിലൂടെ പറപ്പിച്ച് പരീക്ഷിക്കേണ്ടതുണ്ട്. എഞ്ചിന്റെ സ്ഥുസ്ഥിരപ്രവര്‍ത്തനശേഷി, പ്രവര്‍ത്തനമികവ്, റീസ്റ്റാര്‍ട്ടിനുള്ള കഴിവ് എന്നിവ ഉറപ്പുവരുത്താന്‍ ഈ പരീക്ഷണം കൂടിയേ തീരൂ.

എന്തായാലും ഈ സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയ കഴിഞ്ഞാലേ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകൂ. 2029ല്‍ പുതിയ ഘട്ടകിന്റെ പ്രാരംഭരൂപം പുറത്തിറക്കണമെന്നതാണ് ലക്ഷ്യം. 2030ലോ 2031ന്റെ തുടക്കത്തിലോ ഈ പ്രാരംഭരൂപത്തിനുള്ള ഘട്ടക്കിന്റെ പറക്കല്‍ പരീക്ഷണം ആരംഭിക്കണമെന്ന് കേന്ദ്രപ്രതിരോധമന്ത്രാലയം ലക്ഷ്യമിടുന്നു.

സ്റ്റെല്‍ത് വിങ്ങ് ടെസ്റ്റ് ബെഡ് അതിന് മുന്‍പേ വികസിപ്പിക്കേണ്ടതുണ്ട്. നേരത്തെ 2022ല്‍ സങ്കീര്‍ണ്ണതകള്‍ ഒന്നുമില്ലാത്ത ഒരു സാധാരണ സ്റ്റെല്‍ത് വിങ്ങ് ടെസ്റ്റ് ബെഡ് പ്രവര്‍ത്തിപ്പിച്ചുനോക്കിയിരുന്നു. പക്ഷെ കൂറെക്കൂടി സങ്കീര്‍ണ്ണമായ സ്റ്റെല്‍ത് വിങ്ങ് ടെസ്റ്റ് ബെഡ് പ്രവര്‍ത്തിപ്പിച്ചുനോക്കിയാലോ ഡ്രൈ കാവേരി എഞ്ചിന്‍ വെച്ചുകൊണ്ട് ഈ ആളില്ലാ യുദ്ധവിമാനത്തിന് എന്തൊക്കെ യുദ്ധാഭ്യാസങ്ങളാണ് നടത്താന്‍ കഴിയുകയെന്ന കാര്യം പരിശോധിച്ചുറപ്പുവരുത്താന്‍ സാധിക്കൂ. അതുപോലെ അതിവേഗത്തില്‍ ലാന്‍റ് ചെയ്യല്‍ തുടങ്ങി പല പ്രവര്‍ത്തനങ്ങളും ഫലപ്രദമാണോ എന്ന് ഉറപ്പുവരുത്താന്‍ സാധിക്കൂ.

ഗോദ്റെഡ് എയ്റോസ്പേസ്, ലാഴ്സന്‍ ആന്‍റ് ടൂബ്രോ എന്നീ കമ്പനികള്‍ എഞ്ചിന്‍ മൊഡ്യൂളുകള്‍ , മെറ്റീരിയലുകള്‍, പ്രസിഷന്‍ ഘടകഭാഗങ്ങള്‍ എന്നിവ ഡിആര്‍ഡിഒ നിര്‍ദേശപ്രകാരം നിര്‍മ്മിച്ചിരുന്നു. ഈ സര്‍ക്കാര്‍-സ്വകാര്യ സംയുക്തസംവിധാനം വിജയിച്ചാല്‍ പുതിയ ആളില്ലാ യുദ്ധവിമാനങ്ങളോ ഡ്രോണുകളെ വികസിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനപ്പുറം വന്‍തോതില്‍ ആയുധങ്ങളുടെ നിര്‍മ്മാണത്തിലേക്ക് കുതിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയും. കാരണം സ്വകാര്യമേഖലയുടെ മൂലധനക്കരുത്ത് ഇക്കാര്യത്തില്‍ ഇന്ത്യയുടെ പ്രതിരോധമേഖലയ്‌ക്ക് വലിയ ബലമേകും.

എന്തായാലും ഡ്രൈ കാവേരി എഞ്ചിന്‍ വിജയിച്ചാല്‍ അത് ഇന്ത്യയുടെ എയ്റോസ്പേസ് രംഗത്തെ കുതിപ്പിന് വലിയ കരുത്താകും. അങ്ങിനെയെങ്കില്‍ തുടര്‍ന്നുള്ള ഘടകിന്റെ മിഷന്‍ സംവിധാനം, എയര്‍ഫ്രെയിം, പുറത്തെ അനുവാദം കാത്തുനില്‍ക്കാതെ തന്നെയുള്ള ഫ്ലൈറ്റ് എന്‍വലപ് എന്നിവ വികസിപ്പിക്കുന്നതിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കും.

 

 

Tags: Ghatak stealth droneGodrej aerospaceaerospaceDefenceMinistry of DefenceUnmanned Aerial VehicleGhatakDry Kaveri Engine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

India

കണ്ണടച്ച് തുറക്കുന്ന സമയം മതി , പാകിസ്ഥാന്റെ റൺവേകളും , ആയുധപ്പുരകളും കത്തിച്ചാമ്പലാകും ; ഇന്ത്യ നിർമ്മിക്കുന്നത് 1,000 കിലോ ഭാരമുള്ള വ്യോമ ബോംബുകൾ

India

അയണ്‍ ഡോമിനെ വെല്ലും ഇന്ത്യയുടെ പ്രൊജക്ട് കുശ ; അഞ്ച് സ്ക്വാഡ്രണുകൾ ഏറ്റെടുക്കാൻ വ്യോമസേന

India

38 കിലോമീറ്റർ സ്ട്രൈക്ക് റേഞ്ച് ; മേയ്‌ക്ക് ഇൻ ഇന്ത്യയ്‌ക്ക് കീഴിൽ ഇന്ത്യൻ സൈന്യത്തിനായി ‘ കെ 9 വജ്രപ്പട ‘ ഒരുങ്ങുന്നു

India

3,500 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കുന്ന കെ 4 ബാലിസ്റ്റിക് മിസൈലിന്റെ കരുത്ത് ; പാകിസ്ഥാനെ തകർത്തെറിയാൻ ഐ എൻ എസ് അരിധമൻ വരുന്നു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.