തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ ചെറിയ പിശകുകളുടെ പേരില്‍ വോട്ടര്‍മാരെ ബുദ്ധിമുട്ടിക്കില്ലെന്നും ബിഎല്‍ഒമാരുടെ ഉത്തരവാദിത്വത്തില്‍ ഇവ നേരിട്ട് തിരുത്താമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇവയ്‌ക്കായി വോട്ടര്‍മാര്‍ ഹിയറിംഗിന് ഹാജരാകേണ്ടതില്ല. പേരിലെ അക്ഷരത്തെറ്റ്, വയസ്സ്, വീട്ടുപേര് എന്നിവയിലെ ചെറിയ പിശകുകളാണ് ബിഎല്‍ഒമാരുടെ ഉത്തരവാദിത്വത്തില്‍ നേരിട്ട് തിരുത്തുന്നതത്.
2002-ലെ എസ്‌ഐആര്‍ പട്ടികയുമായി വിവരങ്ങള്‍ പൊരുത്തപ്പെടാത്ത (നോ മാപ്പിങ്) 19.32 ലക്ഷം വോട്ടര്‍മാരില്‍ ഭൂരിഭാഗം പേര്‍ക്കും നോട്ടീസ് തയ്യാറാക്കിയിട്ടുണ്ട്. നോട്ടീസ് ലഭിക്കുന്നവര്‍ക്കുള്ള ഹിയറിങ് ഈ മാസം ഏഴ്, എട്ട് തീയതികളില്‍ ആരംഭിക്കും. ബി.എല്‍.ഒമാര്‍ വീടുകളിലെത്തി നോട്ടീസ് നല്‍കുന്ന നടപടി ഉടന്‍ പൂര്‍ത്തിയാകും. നോട്ടീസ് കൈപ്പറ്റി ഏഴു ദിവസത്തിനകം ഹിയറിങ്ങിന് ഹാജരാകണം.
















