കോഴിക്കോട്: അടുത്ത് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ലീഗിന് കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ട്. ഇക്കാര്യം മുന്നണി യോഗത്തില്‍ അവതരിപ്പിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സൗഹാര്‍ദപരമായി തന്നെ ഇക്കാര്യങ്ങള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യാനാകും.കോഴിക്കോട് തിങ്കളാഴ്ച ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന് മുമ്പാകെ ഇക്കാര്യം കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ചിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 25 സീറ്റുകളില്‍ 15 സീറ്റിലും മുസ്ലിം ലീഗ് വിജയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം കൂടി കണക്കിലെടുത്താണ് കൂടുതല്‍ നിയമസഭാ സീറ്റുകള്‍ ആവശ്യപ്പെടുന്നത്.
















