Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയും അന്വേഷണ പരിധിയിലേക്ക് വരും

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയും അന്വേഷണപരിധിയിലേക്ക് വന്നേക്കും. സോണിയാഗാന്ധിയെ അവരുടെ വസതിയില്‍വെച്ച് കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും ഉണ്ണികൃഷ്ണന്‍ പോറ്റി എസ് ഐ ടിക്ക് കൈമാറിയതോടെയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2026, 08:47 pm IST
in Kerala

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയും അന്വേഷണപരിധിയിലേക്ക് വന്നേക്കും. സോണിയാഗാന്ധിയെ അവരുടെ വസതിയില്‍വെച്ച് കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും ഉണ്ണികൃഷ്ണന്‍ പോറ്റി എസ് ഐ ടിക്ക് കൈമാറിയതോടെയാണിത്.

സോണിയാഗാന്ധിയുടെ വസതിയില്‍ സോണിയാഗാന്ധിയ്‌ക്കൊപ്പം പോറ്റി നില്‍ക്കുന്ന ചില ഫോട്ടോകള്‍ പുറത്തുവന്നതോടെയാണ് സോണിയാഗാന്ധി-പോറ്റി ബന്ധത്തെക്കുറിച്ചുള്ള വിവാദം തുടങ്ങിയത്. പിന്നീടാണ് പോറ്റിയെ സോണിയാഗാന്ധിയ്‌ക്ക് അടുത്ത് എത്തിച്ച ആന്‍റോ ആന്‍റണി, അടൂര്‍പ്രകാശ് എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. മാത്രമല്ല, ഒരു ഫോട്ടോയില്‍ സോണിയയ്‌ക്കും പോറ്റിക്കും അടൂര്‍ പ്രകാശിനും ഒപ്പം ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ ബെല്ലാരി ഗോവര്‍ധനും പങ്കജ് ഭണ്ഡാരിയും ഉണ്ടായിരുന്നു എന്നത് സോണിയയെക്കുറിച്ചുള്ള സംശയം ബലപ്പെടുത്തുന്നു. യുപിഎ അധ്യക്ഷയായിരുന്ന കാലത്ത് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും കാണാന്‍ അനുവാദം നല്‍കാത്ത സോണിയയുടെ മുന്നിലേക്ക് എങ്ങിനെ ഉണ്ണികൃഷ്ണന്‍ പോറ്റിയും ബെല്ലാരി ഗോവര്‍ധനും പങ്കജ് ഭണ്ഡാരിയും എത്തിപ്പെട്ടു?- സംശയം ബലപ്പെടുത്തുന്ന ചോദ്യമാണിത്. ഇതിനെല്ലാം ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഉത്തരം നല്കിയിരിക്കാമെന്ന് കരുതുന്നു. അങ്ങിനെയെങ്കില്‍ സോണിയയെയും ചോദ്യം ചെയ്യേണ്ടതായി വരും. സുപ്രീംകോടതിയും ഹൈക്കോടതിയും ശക്തമായി ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ഇടപെടുന്നതിനാല്‍ കേസ് വൈകാതെ ഇഡിയ്‌ക്കും സിബിഐയ്‌ക്കും വിട്ടേക്കും. കാരണം എസ് ഐി അന്വേഷണം ശക്തമായി മുന്നേറുമ്പോഴും വമ്പന്‍ സ്രാവുകളിലേക്ക് എത്തുമ്പോള്‍ കേസന്വേഷണം മന്ദഗതിയിലാകുന്നതിനെ പല കുറി സുപ്രീംകോടതിയും ഹൈക്കോടതിയും വിമര്‍ശിച്ചിരുന്നു. എന്തായാലും അന്വേഷണത്തിലേക്ക് കേന്ദ്ര ഏജന്‍സികള്‍ കൂടി എത്തുമ്പോള്‍ അവരായിരിക്കും സോണിയയെ ചോദ്യം ചെയ്യുക.

ഇതിനെ പലരീതിയില്‍ ന്യായീകരിക്കാന്‍ അടൂര്‍ പ്രകാശ് ശ്രമിച്ചെങ്കിലും ആ ന്യായവാദങ്ങളെല്ലാം ദുര്‍ബലമായിരുന്നു. സോണിയാഗാന്ധിയ്‌ക്ക് രോഗബാധയുണ്ടായപ്പോള്‍ മരുന്നു കഴിയ്‌ക്കുന്നതോടൊപ്പം മന്ത്രവുമാകട്ടെ എന്നതിനാലാണ് സോണിയഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടാന്‍ പോറ്റി വന്നതെന്നും അടൂര്‍ പ്രകാശ് വിശദീകരിച്ചിരുന്നു. പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടുന്ന ഫോട്ടോയും പുറത്തുവന്നിരുന്നു. ശബരിമല അയ്യപ്പന് മേല്‍ അത്രയ്‌ക്ക് വിശ്വാസമുള്ള നേതാവായിരുന്നെങ്കില്‍ സോണിയയുടെ കയ്യില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി ചരട് കെട്ടിയതിനെ ന്യായീകരിക്കാമായിരുന്നു. എന്നാല്‍ സോണിയ ഒരു കാലത്തും ശബരിമല ദര്‍ശനത്തിന് പോകാത്ത നേതാവാണ്.

അതിനിടെയാണ് ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള നടന്ന സമയത്ത് ദേവസ്വം മന്ത്രിയായിരുന്ന കടകംപിള്ളി സുരേന്ദ്രന്‍ ഇറ്റലി സന്ദര്‍ശിച്ച വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. എന്ത് ആവശ്യത്തിനാണ് സുരേന്ദ്രന്‍ ഇറ്റലി സന്ദര്‍ശിച്ചതെന്ന കാര്യം എസ് ഐ ടി അന്വേഷിച്ച് വരികയാണ്. ഇത്രയും വിവാദങ്ങളുണ്ടായിട്ടും സോണിയ ഗാന്ധിയും ഹൈക്കമാന്‍റും പാലിക്കുന്ന മൗനം സംശയത്തെ കൂടുതല്‍ ബലപ്പെടുത്തുകയാണ്.

Tags: Sonia Gandhikadakampally surendranAdoor PrakashUnnikrishnan PottySmart CreationsSabarimala gold theftBellaryPrakash BhandariBellary Govardhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്ര പൂജാരിയുടെ ആത്മഹത്യ: വിറളി പൂണ്ട് കടകംപള്ളി സുരേന്ദ്രന്‍; ക്ഷേത്രങ്ങളിലെത്തി തീര്‍ത്ഥം വാങ്ങി കുടിച്ചു

Kerala

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

Kerala

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

Kerala

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.