തിരുവനന്തപുരം: വാമനപുരം അമ്പലമുക്കില്‍ റിംഗ് റോഡില്‍ ടൂറിസ്റ്റ് ബസും പിക്അപ് വാനും കൂട്ടിയിടിച്ചു. ആളപായമില്ല.
തിങ്കളാഴ്ച രാവിലെ 11 മണിയോടെ വട്ടയം ഇറക്കത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് പിക് അപ്പ് വാനിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട പിക് അപ്പ് വാന്‍ സമീപത്തെ വീടിന്റെ മതിലും ഇടിച്ചു തകര്‍ത്തു നില്‍ക്കുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് അംഗം പി.വി. രാജേഷിന്റെ വീടിന്റെ മതിലാണ് തകര്‍ന്നത്. വെഞ്ഞാറമൂട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
















