തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ ഫാര്‍മസി കോളേജുകളിലെയും സ്വാശ്രയ ഫാര്‍മസി കോളേജുകളിലെയും ബി.ഫാം (ലാറ്ററല്‍ എന്‍ട്രി) മൂന്നാംഘട്ട അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേയ്‌ക്ക് പ്രവേശനത്തിനുളള താത്കാലിക സ്ട്രേ വേക്കന്‍സി ഫില്ലിംഗ് അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ ‘B.Pharm(LE)2025-Candidate Portal’-എന്ന ലിങ്കില്‍ നിന്നും പ്രൊവിഷണല്‍ അലോട്ട്‌മെന്റ് പരിശോധിക്കാം. താത്കാലിക അലോട്ട്‌മെന്റ് സംബന്ധിച്ച് സാധുവായ പരാതികള്‍ ഉളള പക്ഷം ആപ്ലിക്കേഷന്‍ നമ്പര്‍, പേര് എന്നിവ ഉള്‍പ്പെടെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയില്‍ ([email protected]) മുഖേന പരാതികള്‍ ജനുവരി 6ന് വൈകിട്ട് 3 മണിക്ക് മുമ്പായി അറിയിക്കണം. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.inഎന്ന വെബ്‌സൈറ്റ് കാണുക. ഫോണ്‍: 0471-2332120, 0471-2338487.
















