തിരുവനന്തപുരം: അഭിഭാഷക ജോലിക്ക് നാണക്കേടുണ്ടാക്കിയ ആന്റണി രാജുവിനെതിരെ നടപടി നീക്കവുമായി ബാര്‍ കൗണ്‍സില്‍. അഭിഭാഷക ജോലിയില്‍ നിന്ന് പുറത്താക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് അടുത്ത ബാര്‍ കൗണ്‍സിലില്‍ തീരുമാനമെടുത്തേക്കും. തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച നടപടി അതീവ ഗുരുതരമാണെന്നാണ് ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് ടി എസ് അജിത് പ്രതികരിച്ചത്.
തൊണ്ടിമുതല്‍ തിരിമറി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ എം എല്‍. എ സ്ഥാനത്തുനിന്ന് ആന്റണി രാജു അയോഗ്യനായിരുന്നു. തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല.















