തിരുവനന്തപുരം: സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു.ആറ്റിങ്ങല്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് അപകടം.പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് സംഭവം. എങ്ങനെയാണ് വിദ്യാര്‍ഥിനി രണ്ടാം നിലയില്‍ നിന്ന് വീണതെന്ന് വ്യക്തമല്ല.വിദ്യാര്‍ഥിനിയുടെ തുടയെല്ലിനും കൈക്കും പരിക്കുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആറ്റിങ്ങല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
















