തിരുവനന്തപുരം:രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാധിക്ഷേപ പരാതി നല്‍കിയ യുവതിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി രാഹുല്‍ ഈശ്വര്‍.തിരുവനന്തപുരം സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടിയത്.
ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ചാണ് അതിജീവിത രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയത്.അതേസമയം വീഡിയോയില്‍ പറഞ്ഞത് വസ്തുത മാത്രമാണെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു.അതിജീവിതയെ അപമാനിച്ചിട്ടില്ലെന്നും ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നുമാണ് രാഹുല്‍ ഈശ്വറിന്റെ വാദം.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ യുവതിയെ വീഡിയോയിലൂടെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിനെ നേരത്തെ റിമാന്‍ഡ് ചെയ്തിരുന്നു.പിന്നീട് ജാമ്യം ലഭിച്ചു.
















