കൊച്ചി: എസ് എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച മലപ്പുറം മുസ്ലിം ലീഗ് അധ്യക്ഷന്‍ ഹാരിസ് മുതൂറിനെതിരായ ഡോ . സെൻ കുമാർ. എന്ത് നടപടിയ്‌ക്കും പ്രതിപ്രവർത്തനം ഉണ്ടാകുമെന്നും സെൻ കുമാർ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം .
‘ വെള്ളാപ്പളി നടേശനുമായി എനിക്ക് ചില കാര്യങ്ങളിൽ വിയോജിപ്പുണ്ട്. അത് എസ് എൻ ഡിപിയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ്. പക്ഷെ 88 വയസുള്ള വന്ദ്യവയോധികനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കം അനുവദിക്കാനാകില്ല .
അദ്ദേഹത്തെ വർഗീയവാദിയാക്കി ക്രൂശിക്കാൻ അനുവദിക്കില്ല. സത്യം പറയുമ്പോൾ ഭയപ്പെടുത്തി വരുതിയാലാക്കാനുള്ള ശ്രമം നടക്കില്ല. ഹാരിസേ , നിയമപരമായി വാങ്ങാനുള്ളത് വാങ്ങാൻ തന്നെയാണ് തീരുമാനം . തീവ്രവാദിയെ തീവ്രവാദി എന്ന് തന്നെ വിളിക്കണം . അല്ലാതെ അവനെ മോനെ എന്ന് വിളിക്കണോ.
കരി ഓയിൽ ഒഴിക്കാൻ വരുമ്പോൾ ഞങ്ങൾ നോക്കി നിൽക്കില്ല . ഇത് വെറും വെല്ലുവിളിയല്ല. അതും കൂടി മനസിലാക്കണം ഹാരിസ് ‘ എന്നും സെൻ കുമാർ പറഞ്ഞു.
















