ഗോവ: തീരദേശ സേനയുടെ, തദ്ദേശീയമായി നിര്‍മിച്ച ആദ്യ മലിനീകരണ നിയന്ത്രണ കപ്പലായ സമുദ്ര പ്രതാപ്, ഇന്ന് കമ്മിഷന്‍ ചെയ്യും. ഗോവ ഷിപ്പിയാര്‍ഡ് ലിമിറ്റഡില്‍ (ജിഎസ്എല്‍) പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് കപ്പല്‍ കമ്മിഷന്‍ ചെയ്യുക.
60 ശതമാനത്തിലധികം തദ്ദേശീയമായി നിര്‍മിച്ച കപ്പലിന് 114.5 മീറ്റര്‍ നീളവും 16.5 മീറ്റര്‍ വീതിയും ഏകദേശം 4200 ടണ്‍ ഭാരവുമുണ്ട്. 22 നോട്ടില്‍ കൂടുതല്‍ വേഗത കൈവരിക്കുവാനും 6,000 നോട്ടിക്കല്‍ മൈല്‍ വരെ സഞ്ചരിക്കാനും കഴിയും. കപ്പലില്‍ 14 ഓഫീസര്‍മാരും 115 നാവികരും ഉണ്ടാകും.
നൂതന മലിനീകരണ പ്രതികരണവും അഗ്നിശമന സംവിധാനങ്ങളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന സമുദ്ര പ്രതാപ്, എക്കണോമിക് സോണിലും അതിനപ്പുറത്തും എണ്ണ ചോര്‍ച്ച, സമുദ്ര അടിയന്തരാവസ്ഥകള്‍, സുരക്ഷാ വെല്ലുവിളികള്‍ എന്നിവ നേരിടാനുള്ള കോസ്റ്റ് ഗാര്‍ഡിന്റെ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കും. പ്രതിരോധ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള രാജ്യത്തിന്റെ യാത്രയിലെ സുപ്രധാന നേട്ടമാണിത്.
















